‘ടോക്യോ ഒളിമ്പിക്സ് വിശ്വമാനവികതയുടെ കായിക മേള’; എ.ഐ.വൈ.എഫ് ഐക്യദീപം തെളിയിച്ചു


പേരാമ്പ്ര: ‘ടോക്യോഒളിമ്പിക്‌സ് വിശ്വമാനവികതയുടെ കായിക മേള’ എന്ന സന്ദേശമുയര്‍ത്തി എ.ഐ.വൈ.എഫ് മഠത്തില്‍ മുക്ക് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ഐക്യ ദീപം തെളിയിച്ചു. ബാബു തറവട്ടത്ത് ഉദ്ഘാടനം ചെയ്തു. അഖില്‍ കേളോത്ത് അധ്യക്ഷത വഹിച്ചു. അജയ് ആവള, ജയകൃഷ്ണന്‍ എം.കെ, ദീപേക്ഷ് പറമ്പത്ത്, കെ.എം.ബി ജിഷ തുടങ്ങിയവര്‍ സംബന്ധിച്ചു.

എ.ഐ.വൈ.എഫ് മഠത്തില്‍ മുക്ക് ഈസ്റ്റ് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ഐക്യ ദീപം തെളിയിച്ചു. കെ.എം. ലെനീഷ് ഉദ്ഘാടനം ചെയ്തു. അഭിഷേക് അധ്യക്ഷത വഹിച്ചു.കിരണ്‍ ദാസ്, അക്ഷയ്, ആദര്‍ശ് തുടങ്ങിയവര്‍ നേതൃത്വംനല്‍കി .