ടോക്കിയോയില്‍ വീണ്ടും പെണ്‍കരുത്ത്; ലവ്ലീന ബോര്ഗോഹെയ്ന് വെങ്കലം, ഒളിമ്പിക്സ് ബോക്സിങ് ചരിത്രത്തില്‍ മൂന്നാം മെഡല്‍
ടോക്യോ: വനിത ബോക്സിങ്ങിൽ ഇന്ത്യയുടെ ലവ്ലീന ബോർഗോഹെയ്ന് വെങ്കലം. 69 കി. വിഭാഗം ഫൈനലിൽ നിലവിലെ ലോകചാമ്പ്യൻ തുർക്കിയുടെ ബുസെനസ് സുർമനെലിയോട് സെമിയിൽ ലവ്ലീനക്ക് അടിപതറുകയായിരുന്നു. സെമിയിലേക്ക് പ്രവേശിച്ചതിനാൽ ലവ്ലീന വെങ്കലം നേരത്തേ ഉറപ്പിച്ചിരുന്നു.
ഒളിമ്പിക്സ് ബോക്സിങ് ചരിത്രത്തിൽ ഇന്ത്യയുടെ മൂന്നാം മെഡൽ നേട്ടമാണിത്. മുമ്പ് മെഡൽ നേടിയ വിജേന്ദർ സിങ്ങും (2008) എം.സി. മേരികോമും (2012) മാറിലണിഞ്ഞത് വെങ്കലമായിരുന്നു.
പ്രീക്വാർട്ടറിൽ ജർമനിയുടെ നാഡിൻ അപെറ്റ്സിനെയും ക്വാർട്ടറിൽ ചൈനീസ് തായ്പേയിയുടെ ചെൻ നിയെൻ ചിന്നിനെയുമാണ് ലവ്ലീന തോൽപിച്ചിരുന്നത്.