ടൂറിസം സംരംഭകര്‍ക്ക് പരിശീലനം; കോഴിക്കോട് ജില്ലാ ഭരണകൂടത്തില്‍ നിന്നുള്ള ഇന്നത്തെ അറിയിപ്പുകള്‍ (25/11/2021) ഇങ്ങനെ


കോഴിക്കോട്: ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ വായിക്കാം.

ടൂറിസം സംരംഭകര്‍ക്ക് പരിശീലനം

സംസ്ഥാന ടൂറിസം വകുപ്പിന്റെ ഭാഗമായ ഉത്തരവാദിത്ത ടൂറിസം മിഷന്‍ കോവിഡാനന്തര ടൂറിസവുമായി ബന്ധപ്പെട്ട് നിലവില്‍ ടൂറിസം സംരംഭങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്ന ഹോംസ്റ്റേ സര്‍വീസിങ് വില്ല, ഗൃഹസ്ഥലി, ടെന്റ് ക്യാമ്പ് എന്നിവയുടെ സംരംഭകര്‍ക്ക് സംസ്ഥാനവ്യാപകമായി പരിശീലന പരിപാടി ആരംഭിക്കുന്നു. താൽപര്യമുള്ളവർ
https://docs.google.com/forms/d/e/1FAIpQLScbqq8Pgmi9yNn2QDG3D3GqU3hFIv76rddF4utu-hj6-h1O3Q/viewform?usp=sf_linkഗൂഗിള്‍ ഫോമില്‍ രജിസ്റ്റര്‍ ചെയ്യുക.
കൂടുതല്‍ വിവരങ്ങള്‍ക്ക് മാനാഞ്ചിറ ഡിടിപിസി ബില്‍ഡിങ്ങിലെ ഒന്നാം നിലയിലുള്ള ഉത്തരവാദിത്ത ടൂറിസം മിഷന്‍ ഓഫീസുമായി ബന്ധപ്പെടാം.

കള്ള് വ്യവസായ ക്ഷേമനിധി പെന്‍ഷന്‍ ആദാലത്ത് ഡിസംബര്‍ 8 ന്

കള്ള് വ്യവസായ ക്ഷേമനിധി ബോര്‍ഡിലെ അംഗങ്ങള്‍ക്ക് തൊഴിലാളി, കുടുംബ, സാന്ത്വന പെന്‍ഷന്‍ അപേക്ഷകളുടെ പരാതി പരിഹരിക്കുവാന്‍ ഡിസംബര്‍ എട്ടിന് കോഴിക്കോട് പെന്‍ഷന്‍ ആദാലത്ത് നടത്തുന്നു. അപേക്ഷ സമര്‍പ്പിച്ച് ഇതുവരെ പെന്‍ഷന്‍ ലഭിക്കാത്തവര്‍ക്കും പെന്‍ഷന്‍ പാസ്സായി ഉത്തരവ് ലഭിച്ചിട്ടും പെന്‍ഷന്‍ ലഭിക്കാത്തവര്‍ക്കും പെന്‍ഷന്‍ നിരസന ഉത്തരവ് ലഭിച്ചിട്ടും നിശ്ചിത സമയ പരിധിയില്‍ അപ്പീല്‍ അപേക്ഷ സമര്‍പ്പിക്കാത്തവര്‍ക്കും അതു സംബന്ധിച്ച് കോഴിക്കോട് ജില്ലാ ഓഫീസില്‍ ഡിസംബര്‍ അഞ്ചിനകം അപേക്ഷ സമര്‍പ്പിക്കാമെന്ന് വെല്‍ഫയര്‍ ഫണ്ട് ഇന്‍സ്‌പെക്ടര്‍ അറിയിച്ചു. ബോര്‍ഡില്‍ നിരസിച്ച അപ്പീല്‍ അപേക്ഷയും മസ്റ്ററിംങ് ചെയ്യാത്ത കാലയളവിലെ പെന്‍ഷന്‍ അനുവദിക്കുന്നത് സംബന്ധിച്ച അപേക്ഷകളും അദാലത്തിൽ പരിഗണിക്കില്ല. ഫോണ്‍ : 0495 2384355.

ലൈഫ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം

കോഴിക്കോട് കള്ള് വ്യവസായ ക്ഷേമനിധി ബോര്‍ഡിലെ അംഗങ്ങള്‍ക്ക് 2022 ജനുവരി മുതലുളള തൊഴിലാളി, കുടുംബ, സാന്ത്വന പെന്‍ഷന്‍ ലഭിക്കുന്നതിന് വില്ലേജ് ഓഫീസറോ ഗസറ്റഡ് ഓഫീസറോ ജില്ലാ വെല്‍ഫെയര്‍ ഫണ്ട് ഇന്‍സപെക്ടറോ അംഗീകൃത ട്രേഡ് യൂണിയന്‍ സെക്രട്ടറിയോ യൂണിയന്‍ പ്രസിഡൻ്റോ നല്‍കുന്ന ലൈഫ് സര്‍ട്ടിഫിക്കറ്റ് ഡിസംബര്‍ 15 നകം കോഴിക്കോട് ജില്ലാ ഓഫീസില്‍ എത്തിക്കണമെന്ന് വെല്‍ഫയര്‍ ഫണ്ട് ഇന്‍സ്‌പെക്ടര്‍ അറിയിച്ചു. ഫോണ്‍ : 0495 2384355.

ജില്ലാ റിസോഴ്‌സ് സെന്റർ: സന്നദ്ധ സേവനത്തിന് തയ്യാറുള്ളവർക്ക് അപേക്ഷിക്കാം

പ്രാദേശിക പദ്ധതികളുടെ അറിവുള്ളടക്കവും സാങ്കേതിക മികവും മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ജില്ല തോറും ജനകിയാസൂത്രണ ജില്ലാ റിസോഴ്‌സ് സെന്ററുകള്‍ രൂപീകരിക്കുന്നതിൻ്റെ ഭാഗമായി സന്നദ്ധ സേവനത്തിന് തയ്യാറുള്ളവർക്ക് അവസരം. ജില്ലാ റിസോഴ്‌സ് സെന്ററില്‍ അംഗങ്ങളാകാന്‍ സന്നദ്ധ സേവനത്തിന് തയ്യാറുള്ള വിദഗ്ദ്ധര്‍, വിദ്യാഭ്യാസ – ഗവേഷണ സാങ്കേതിക സ്ഥാപനങ്ങളിലെയും സര്‍ക്കാര്‍ വകുപ്പുകളിലെയും പ്രൊഫഷണലുകള്‍ തുടങ്ങിയവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.

കൃഷി അനുബന്ധ മേഖല, ആരോഗ്യം, മാലിന്യ സംസ്‌കരണം, കുടിവെള്ളം, വനിതാ ശിശു വികസനം, വയോജനങ്ങളുടെ വികസനം, പട്ടികജാതി വികസനം, പട്ടികവര്‍ഗ്ഗ വികസനം, കായിക വികസനം, സംരംഭകത്വ വികസനം, ഭിന്നശേഷിയുള്ളവരുടെ വികസനം, നഗര വല്‍ക്കരണം ഉയര്‍ത്തുന്ന പ്രശ്‌നങ്ങള്‍, ജൈവ – വൈവിധ്യ മാനേജ്‌മെന്റ് – കാലാവസ്ഥ വ്യതിയാനം – പരിസ്ഥിതി സംരക്ഷണം, ദുരന്ത നിവാരണം എന്നീ വിഷയങ്ങളിലാണ് കമ്മിറ്റികള്‍ക്ക് രൂപം നല്‍കുന്നത്. ജില്ലാ റിസോഴ്‌സ് സെന്ററില്‍ സന്നദ്ധ സേവനത്തിന് തയ്യാറുള്ളവര്‍ തങ്ങളുടെ പ്രവര്‍ത്തന മേഖലയിലുള്ള പരിചയം ഉള്‍പ്പെടെയുള്ള ബയോഡാറ്റ dpokozhikode@gmail.comഇ-മെയിലിലോ, ജില്ലാ പ്ലാനിംഗ് ഓഫീസര്‍, ജില്ലാ ആസൂത്രണ സമിതി സെക്രട്ടറിയേറ്റ്, സിവില്‍ സ്റ്റേഷന്‍, കോഴിക്കോട്, പിന്‍-673020 എന്ന വിലാസത്തിലോ നേരിട്ടോ ഡിസംബര്‍ 15 നുള്ളില്‍ സമര്‍പ്പിക്കണമെന്ന് ജില്ലാ പ്ലാനിംഗ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0495-2371907, 9495293145.

എംഎസ്എംഇ ക്ലിനിക്കിലേക്ക് വിദഗ്ധരുടെ പാനല്‍ രൂപീകരിക്കുന്നു

കോഴിക്കോട് ജില്ലയില്‍ വ്യവസായ സംരംഭകരെ സഹായിക്കുന്നതിനും അവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുമായി ആരംഭിക്കുന്ന എംഎസ്എംഇ ക്ലിനികിലേക്ക് വിദഗ്ധരുടെ പാനല്‍ രൂപീകരിക്കുന്നു.
തെരഞ്ഞെടുക്കപ്പെടേണ്ട എട്ട് മേഖല, പാനലിലെ വിദഗദ്ധര്‍ക്ക് ആവശ്യമുളള യോഗ്യതകള്‍ എന്ന ക്രമത്തില്‍: ബാങ്കിങ്ങ് – ദേശസാല്‍കൃത/സ്വകാര്യ ബാങ്കില്‍ ബ്രാഞ്ച് മാനേജരില്‍ കുറയാത്ത തസ്തികയില്‍ കുറഞ്ഞത് രണ്ട് വര്‍ഷം പ്രവര്‍ത്തി പരിചയം. വിരമിച്ച ഉദ്യോഗസ്ഥരെയും പരിഗണിക്കും.

ജി എസ് ടി – അംഗീകൃത ജിഎസ് ടി പ്രാക്ടീഷണര്‍. അനുമതികളും ലൈസന്‍സുകളും – വ്യവസായ വകുപ്പില്‍ ഐ.ഇ.ഒ യില്‍ കുറയാത്ത തസ്തികയില്‍ കുറഞ്ഞത് രണ്ട് വര്‍ഷം പ്രവര്‍ത്തി പരിചയം അല്ലെങ്കില്‍ വ്യവസായ വകുപ്പിന്റെ ലൈന്‍ ഡിപ്പാര്‍ട്ട്‌മെന്റുകളായ തദ്ദേശ സ്വയംഭരണം, വൈദ്യുതി ബോര്‍ഡ്, മലിനീകരണ നിയന്ത്രണ ബോര്‍ഡ്, ഫാക്ടറീസ് ആന്റ് ബോയിലേഴ്സ്, വനംവകുപ്പ് മുതലായ വകുപ്പുകളില്‍ നിന്ന് ഗസറ്റഡ് റാങ്കില്‍ കുറയാത്ത തസ്തികയില്‍ കുറഞ്ഞത് രണ്ട് വര്‍ഷം പ്രവൃത്തി പരിചയം. വിരമിച്ച ഉദ്യോഗസ്ഥരെയും പരിഗണിക്കും.
ടെക്‌നോളജി – ഇന്ത്യിലെ പ്രമുഖ ശാസ്ത്ര സാങ്കേതിക സ്ഥാപനങ്ങളില്‍ ശാസ്ത്രജ്ഞന്‍ ആയി രണ്ടു വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയം അല്ലെങ്കില്‍ ഇന്ത്യയിലെ എഞ്ചിനീയറിംഗ് കോളേജുകളില്‍ അധ്യാപകനായി രണ്ട് വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയം. മാര്‍ക്കറ്റിംഗ് – മാര്‍ക്കറ്റിംഗില്‍ എം.ബി.എ, പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ മാനേജ്‌മെന്റ് അല്ലെങ്കില്‍ ഏതെങ്കിലും സര്‍ക്കാര്‍/പൊതുമേഖലാ സ്ഥാപനത്തിന്റെ മാര്‍ക്കറ്റിംഗ് വിഭാഗത്തില്‍ പ്രവര്‍ത്തി പരിചയം.

നിയമം – അംഗീകൃത നിയമ ബിരുദവും കമ്പനി നിയമങ്ങളുമായി ബന്ധപ്പെട്ട വിഷയത്തില്‍ ചുരുങ്ങിയത് രണ്ട് വര്‍ഷത്തെ പരിചയവും. എക്‌സ്‌പോര്‍ട്ട് – ഈ മേഖലയില്‍ പരിചയമുളള വ്യക്തി അല്ലെങ്കിൽ എക്‌സ്‌പോര്‍ട്ട് കണ്‍സള്‍ട്ടന്റ് ആയി ജോലി ചെയ്തിട്ടുളള പരിചയം.
ഡിപിആര്‍ തയ്യാറാക്കല്‍ – ചാര്‍ട്ടേഡ് അക്കൗണ്ടന്റ്/ഡിപിആര്‍ തയ്യാറാക്കുന്നതില്‍ പ്രാവീണ്യമുളള വ്യക്തികള്‍.

ഓരോ മേഖലയിലും യോഗ്യരായ വിദഗ്ധര്‍ നവംബര്‍ 30 നകം അപേക്ഷ സമര്‍പ്പിക്കണം. തെരഞ്ഞെടുക്കുന്ന വിദഗ്ധര്‍ക്ക് സ്വന്തം മേഖലയ്ക്ക് പുറമേ കേരളത്തിലെ വ്യവസായ സാഹചര്യത്തെക്കുറിച്ചും സംരംഭകര്‍ നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ചും അറിവ് ഉണ്ടാകേണ്ടത് അനിവാര്യമാണെന്ന് ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ അറിയിച്ചു. ഫോണ്‍ : 0495 2765770.

ഡ്രൈവര്‍ ഗ്രേഡ് II : പ്രായോഗിക പരീക്ഷ 2 ന്

കോഴിക്കോട് ജില്ലയിലെ എന്‍സിസി /സൈനികക്ഷേമ വകുപ്പിലെ ഡ്രൈവര്‍ ഗ്രേഡ് II (എച്ച്.ഡി.വി) ( വിമുക്ത ഭടൻമാർക്കു മാത്രം) (എന്‍സിഎ-എസ് സി) ( കാറ്റഗറി നം. 529/2020) തസ്തികയുടെ പ്രായോഗിക പരീക്ഷ ( റ്റി ടെസ്റ്റ് ആന്റ് റോഡ് ടെസ്റ്റ്) ഡിസംബര്‍ രണ്ടിന് രാവിലെ ആറ് മുതല്‍ കോഴിക്കോട് മാലൂര്‍കുന്നിലെ എ.ആര്‍ ക്യാമ്പ് മൈതാനത്ത് നടത്തുന്നു.

ഉദ്യോഗാര്‍ത്ഥികള്‍ പ്രൊഫൈലില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്‌തെടുത്ത അഡ്മിഷന്‍ ടിക്കറ്റ്, അസ്സല്‍ ഡ്രൈവിംഗ് ലൈസന്‍സ്, ഡ്രൈവിംഗ് ലൈസന്‍സ് പര്‍ട്ടിക്കുലേഴ്‌സ്, കോവിഡ് പോസിറ്റീവ് അല്ലെന്ന സത്യപ്രസ്താവന (നിശ്ചിത മാതൃക വെബ്‌സൈറ്റില്‍ ലഭ്യമാണ്) എന്നിവ സഹിതം കൃത്യസമയത്ത് ഹാജരാകണമെന്ന് ജില്ലാ പി എസ് സി ഓഫീസര്‍ അറിയിച്ചു.

വിമുക്തഭടന്മാരുടെ മക്കള്‍ക്ക് പ്രധാനമന്ത്രിയുടെ സ്‌കോളര്‍ഷിപ്പ് : തീയതി നീട്ടി

വിമുക്തഭടന്മാരുടെ മക്കളില്‍ 2021- 22 അധ്യയന വര്‍ഷത്തില്‍ പ്രൊഫഷണല്‍ ഡിഗ്രിക്ക് ആദ്യ വര്‍ഷം ചേര്‍ന്ന് പഠിക്കുന്ന മർക്ക് പ്രധാനമന്ത്രിയുടെ സ്‌കോളര്‍ഷിപ്പിന് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കുവാനുള്ള അവസാന തിയ്യതി ഡിസംബര്‍ 31 വരെ നീട്ടിയതായി കേന്ദ്രീയ സൈനിക ബോര്‍ഡ് അറിയിച്ചു. വിശദവിവരങ്ങള്‍ക്ക് : http://www.ksb.gov.in