ടി.പി.രാമകൃഷ്ണന് കേരള സ്റ്റേറ്റ് ഹെഡ് ലോഡ് ആന്റ് ജനറല്‍ വര്‍ക്കേഴ്സ് (സി.ഐ.ടി.യു) സംസ്ഥാന പ്രസിഡന്റ്
പേരാമ്പ്ര: കേരള സ്റ്റേറ്റ് ഹെഡ് ലോഡ് ആന്റ് ജനറല്‍ വര്‍ക്കേഴ്സ് (സി.ഐ.ടി.യു) സംസ്ഥാന പ്രസിഡന്റായി ടി.പി.രാമകൃഷ്ണന് എം.എല്‍.എയെ തെരഞ്ഞെടുത്തു. കൊല്ലത്തു ചേര്‍ന്ന പതിനാലാം സംസ്ഥാന സമ്മേളനമാണ് അദ്ദേഹത്തെ തെരഞ്ഞെടുത്തത്. ജനറല്‍ സെക്രട്ടറിയായി ആര്.രാമുവിനെയും ട്രഷററായി എം.എച്ച്.സലിമിനെയും സമ്മേളനം തെരഞ്ഞെടുത്തു.
മറ്റ് ഭാരവാഹികളായി സി.കെ.മണിശങ്കര്‍, സി.ജയന് ബാബു, പി.കെ.ശശി, കെ.സി.രാജഗോപാല്‍, കെ.രാമദാസ്, കോശി അലക്സ് (വൈസ് പ്രസിഡന്റ്), ടി.ആര്.സോമന്, കെ.പി.രാജന്. സി.നാസര്‍, എ.എം.ഇഖ്ബാല്‍, കെ.എം.അഷ്റഫ്, കെ.ആര്.രവി, എന്‍.സുന്ദരംപിള്ള (സെക്രട്ടറിമാര്‍) എന്നിവരെയും 81 അംഗ സംസ്ഥാന എക്സിക്യുട്ടീവ് കമ്മിറ്റിയെയും 254 അംഗ ജനറല്‍ കൗണ്‍സിലിനെയും തെരഞ്ഞെടുത്തു.
പതിനായിരക്കണക്കിന് തൊഴിലാളികള്‍ പങ്കെടുത്ത മഹാറാലിയോടെയാണ് കൊല്ലത്തെ സംസ്ഥാന സമ്മേളനം സമാപിച്ചത്. ആശ്രാമം മൈതാനിയില്‍ നിന്ന് ആരംഭിച്ച റാലി പൊതുസമ്മേളനം നടന്ന ക്യു.എ.സി മൈതാനിയിലെ കെ.തുളസീധരന്‍ നഗറിലാണ് അവസാനിച്ചത്.
പൊതുസമ്മേളനം സി.ഐ.ടി.യു സംസ്ഥാന ജനറല്‍ സെക്രട്ടറി എളമരം കരീം ഉദ്ഘാടനം ചെയ്തു. ടി.പി.രാമകൃഷ്ണന് അധ്യക്ഷനായ സമ്മേളനത്തില്‍ എ.എം.ഇഖ്ബാല്‍ സ്വാഗതം പറഞ്ഞു.