ടി.കെ ചന്ദ്രന്‍ സി.പി.എം കൊയിലാണ്ടി ഏരിയ സെക്രട്ടറി; ഏരിയ കമ്മിറ്റിയില്‍ ഒരു വനിതയുള്‍പ്പെടെ ആറ് പുതുമുഖങ്ങള്‍


കൊയിലാണ്ടി: സി.പി.എം കൊയിലാണ്ടി ഏരിയ സെക്രട്ടറിയായി ടി.കെ ചന്ദ്രനെ തെരഞ്ഞെടുത്തു. ആറ് പുതുമുഖങ്ങള്‍ ഉള്‍പ്പെടെ 21 അംഗ ഏരിയ കമ്മിറ്റിയെയും തെരഞ്ഞെടുത്തു. പുതിയതായി വന്ന പി.വി അനുഷ ഉള്‍പ്പെടെ രണ്ട് സ്ത്രീകളാണ് ഏരിയ കമ്മിറ്റിയിലുള്ളത്.

ഏരിയ കമ്മിറ്റിയിലെ പുതുമുഖങ്ങള്‍:

ബി.പി ബബീഷ്
വി.എം ഉണ്ണി
അനില്‍ പറമ്പത്ത്
പി.വി അനുഷ
എന്‍.കെ ഭാസ്‌കരന്‍
ആര്‍.കെ അനില്‍കുമാര്‍

പുതിയ ഏരിയ കമ്മിറ്റിയെ തെരഞ്ഞെടുത്തതോടെ ഇന്നലെ തുടങ്ങിയ സി.പി.എം കൊയിലാണ്ടി ഏരിയ സമ്മേളനം അവസാനിച്ചു. കൊയിലാണ്ടി ടൗണ്‍ ഹാളില്‍ എം. കുമാരന്‍ മാസ്റ്റര്‍ നഗറിലാണ് സമ്മേളനം നടന്നത്. ടി.കെ. ചന്ദ്രന്‍, എം. നൗഫല്‍, അനുഷ എന്നിവരടങ്ങിയ പ്രസീഡിയമാണ് സമ്മേളനം നിയന്ത്രിച്ചത്. സി.പി.എം സംസ്ഥാന കമ്മിറ്റിയംഗങ്ങളായ ടി.പി. രാമകൃഷ്ണൻ എം.എൽ.എ, എ. പ്രദീപ് കുമാർ എന്നിവര്‍ മുഴുവന്‍ സമയവും പങ്കെടുത്തു.


പേരാമ്പ്ര ന്യൂസ് ഡോട് കോമിന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാനായി ഇവിടെ ക്ലിക്ക് ചെയ്യുക.


ഏരിയ കമ്മിറ്റിയംഗങ്ങള്‍:

  1. എ.എം സുഗതന്‍
  2. ടി.കെ ചന്ദ്രന്‍
  3. സി. അശ്വനിദേവ്
  4. പി. ബാബുരാജ്
  5. പി.കെ ബാബു
  6. കെ. രവീന്ദ്രന്‍
  7. കെ. സത്യന്‍
  8. കെ. ഷിജു
  9. ടി.വി ഗിരിജ
  10. എല്‍.ജി ലിജീഷ്
  11. എ.സി ബാലകൃഷ്ണന്‍
  12. പി.സി സതീഷ്ചന്ദ്രന്‍
  13. എം. നൗഫല്‍
  14. ബേബി സുന്ദര്‍രാജ്
  15. കെ.ടി സിജേഷ്
  16. ആര്‍.കെ അനില്‍കുമാര്‍
  17. ബി.പി ബബീഷ്
  18. എന്‍.കെ ഭാസ്‌കരന്‍
  19. പി.വി അനുഷ
  20. അനില്‍ പറമ്പത്ത്
  21. വി.എം ഉണ്ണി

കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചുകൊണ്ടാണ് സമ്മേളന പരിപാടികള്‍ നടന്നത്. കോവിഡ് പരിഗണിച്ച് പൊതുസമ്മേളനവും പ്രകടനവും ഒഴിവാക്കിയിരുന്നു.

പരിചയ സമ്പന്നനായ ചന്ദ്രൻ മാഷ് കൊയിലാണ്ടിയിലെ കമ്യൂണിസ്റ്റ് പോരാട്ടം നയിക്കാനെത്തുന്നു

സി.പി.എം ന്റെ കൊയിലാണ്ടി ഏരിയ കമ്മറ്റിയുടെ പുതിയ സെക്രട്ടറിയായി ടി.കെ.ചന്ദ്രൻ മാസ്റ്റർ എത്തുന്നത് സംഘടനാ രംഗത്തും ഭരണ രംഗത്തും കഴിവ് തെളിയിച്ചുകൊണ്ടാണ്. 13 വർഷം കൊയിലാണ്ടി ലോക്കൽ കമ്മറ്റിയുടെ സെക്രട്ടറിയായി പ്രവർത്തിച്ചിട്ടുണ്ട്. 16 വർഷമായി കൊയിലാണ്ടി ഏരിയ കമ്മറ്റി അംഗമാണ്.

ടി.കെ.ചന്ദ്രൻ മാസ്റ്റർ

അഞ്ച് വർഷം കൊയിലാണ്ടി നഗരസഭ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാനായും പത്ത് വർഷം നഗരസഭ വൈസ് ചെയർമാനായും പ്രവർത്തിച്ച ടി.കെ.ചന്ദ്രൻ കൊയിലാണ്ടിക്കാർക്ക് സുപരിചിതനാണ്. കൂത്തുപറമ്പ് വെടിവെപ്പുമായി ബന്ധപ്പെട്ട് കൊയിലാണ്ടിയിൽ നടന്ന പ്രതിഷേധങ്ങളുടെ ഭാഗമായി പോലീസിന്റെ ക്രൂരമായ മർദ്ദനത്തിന് വിധേയനാവുകയും 24 ദിവസം ജയിൽവാസം അനുഭവിക്കുകയും ചെയ്തിട്ടുണ്ട്.

ഏരിയ സെക്രട്ടറിയായിരുന്ന കെ.കെ.മുഹമ്മദ് മൂന്ന് ടേം പൂർത്തിയാക്കിയ തോടെയാണ് സമ്മേളനം പുതിയ സെക്രട്ടറിയായി ടി.കെ.ചന്ദ്രനെ തെരഞ്ഞെടുത്തത്. പ്രായാധിക്യവും, പ്രവർത്തനത്തിലെ നിർജ്ജീവതയും പരിഗണിച്ച് നിലവിലെ കമ്മറ്റിയിലെ 6 പേരെ ഒഴിവാക്കുകയും പകരം പുതുമുഖങ്ങളെ ഉൾപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. 21 അംഗ കമ്മറ്റിയിൽ 2 വനിതകളാണ് ഉള്ളത്. 4 പേർ 40 വയസ്സിന് താഴെയുള്ളവരാണ്.

സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട ടി.കെ.ചന്ദ്രൻ പന്തലായനി സ്വദേശിയാണ്. കൊയിലാണ്ടി സഹകരണ ആശുപത്രി ഭരണ സമിതി വൈസ് ചെയർമാൻകൂടിയാണ്.


പേരാമ്പ്ര ന്യൂസ് ഡോട് കോമിനെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും വാട്ട്‌സ്ആപ്പിലൂടെ ഞങ്ങളെ അറിയിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക.