ടിപിആര്‍ അടിസ്ഥാനത്തില്‍ പ്രദേശത്ത് പുതിയ ഇളവുകള്‍; പേരാമ്പ്ര പഞ്ചായത്ത് ബി കാറ്റഗറിയില്‍, ചങ്ങരോത്ത്,കുത്താളി പഞ്ചായത്തുകളില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍, ഇളവുകള്‍ വിശദമായി നോക്കാം
പേരാമ്പ്ര: പേരാമ്പ്ര മേഖലയില്‍ രോഗസ്ഥിരീകരണ നിരക്കില്‍ നേരിയ കുറവ് വന്നതോടെ നിയന്ത്രണങ്ങളില്‍ അയവ് വരുത്തിയിരിക്കുകയാണ്. തദ്ദേശസ്ഥാപനങ്ങളെ തരംതിരിച്ച് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ പുനക്രമീകരിക്കും.
ടിപിആര്‍ 15ന് മുകളിലുള്ള ചങ്ങരോത്ത്,കൂത്താളി പഞ്ചായത്തുകളില്‍ നിലവില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തി. ഈ പ്രദേശങ്ങള്‍ നിലവില്‍ ഡി കാറ്റഗറിയിലാണ്. ചെറുവണ്ണൂര്‍, മേപ്പയൂര്‍, അരിക്കുളം പഞ്ചായത്തുകളില്‍ നിലവിലെ ടിപിആര്‍ നിരക്ക് 10-15 ശതമാനത്തിലാണ്. അതുകൊണ്ട് തന്നെ ഈ പ്രദേശങ്ങള്‍ സി കാറ്റഗറിയിലാണ്. പേരാമ്പ്ര,ചക്കിട്ടപ്പാറ,നൊച്ചാട്, തുറയൂര്‍,കീഴരിയൂര്‍, കായണ്ണ എന്നീ പ്രദേശങ്ങളില്‍ നിയന്ത്രണങ്ങളില്‍ കൂടുതല്‍ അയവ് വരുത്തിയിട്ടുണ്ട്. നിലവില്‍ ആറ് പഞ്ചായത്തുകളും ബി കാറ്റഗറിയിലാണ്. പ്രദേശത്തെ ശരാശരി ടിപിആര്‍ നിരക്ക് 5-10 ന് ഇടയില്‍ വന്നതോടെയാണ് നിയന്ത്രണങ്ങളില്‍ ഇളവ് അനുവദിച്ചത്.
നോക്കാം….കാറ്റഗറി തിരിച്ചുള്ള നിയന്ത്രണങ്ങള്‍
കാറ്റഗറി ബി
- സര്‍ക്കാര്‍ ഓഫിസുകളില്‍ മുഴുവന്‍ ജീവനക്കാര്‍ക്കും ജോലിക്കെത്താം
- റെസ്‌റ്റോറന്‌റുകള്‍, ഹോട്ടലുകള്‍ എന്നിവയ്ക്ക് ഹോം ഡെലിവറി, ടേക്ക് എവേ സംവിധാനത്തില്‍ രാത്രി 9.30 വരെ പ്രവര്‍ത്തിക്കാം
- ഇന്‍ഡോര്‍ ഗെയിമുകള്‍ക്കും ജിമ്മുകള്‍ക്കും എ.സി ഒഴിവാക്കി പ്രവര്‍ത്തിക്കാം. ഒരേ സമയം 20 പേര്‍ക്ക് മാത്രം അനുമതി
- വിനോദസഞ്ചാര മേഖലയിലെ താമസസൗകര്യങ്ങള്‍ തുറന്ന് പ്രവര്‍ത്തിക്കാം, വാക്‌സിന്‍ എടുത്തവര്‍ക്കും, ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് എന്നിവയുള്ളവര്‍ക്ക് മാത്രം അനുമതി
- എല്ലാ കടകളും ഏഴ് മുതല്‍ ഏഴ് വരെ പ്രവര്‍ത്തിക്കാം
കാറ്റഗറി സി
- 50 ശതമാനം സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ജോലിക്കെത്താം
- അവശ്യവസ്തുക്കളുടെ കടകള്‍ രാവിലെ ഏഴ് മുതല്‍ വൈകീട്ട് ഏഴ് വരെ പ്രവര്‍ത്തിക്കാം
- മറ്റ് കടകള്‍ക്ക് വെള്ളിയാഴ്ച മാത്രം പ്രവര്‍ത്തിക്കാന്‍ അനുമതി.
കാറ്റഗറി ഡി
- ട്രിപ്പിള്‍ ലോക്ക്ഡൗണ്‍
- പരിശോധനകളുടെ എണ്ണം വര്‍ധിപ്പിക്കും
- അത്യാവശ കാരണങ്ങള്‍ക്കല്ലാതെ പുറത്തിറങ്ങിയാല്‍ പിഴയും, നിയമനടപടിയും