‘ഞങ്ങളും കൃഷിയിലേക്ക്’ പദ്ധതിക്ക് മേപ്പയൂരില്‍ തുടക്കമായി
മേപ്പയൂര്‍: കേരള സര്‍ക്കാര്‍ കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് നടപ്പിലാക്കി വരുന്ന ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ മേപ്പയൂര്‍ ഗ്രാമപഞ്ചായത്ത് തല ഉദ്ഘാടനം ജില്ലാ പഞ്ചായത്തംഗം സി.എം ബാബു നിര്‍വഹിച്ചു.
മേപ്പയൂർ സർവീസ് സഹകരണ ബാങ്കിൻ്റേയും കോ-ഒപ്പറേറ്റീവ് ടൗൺ ബാങ്കിൻ്റേയും സഹകരണത്തോടെ നടത്തിയ പരിപാടിയിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍.പി ശോഭ അദ്ധ്യക്ഷത വഹിച്ചു.പഞ്ചായത്തിലെ മികച്ച കുട്ടി കർഷകൻമാരായ തരംഗ്,അഭിരാം,സുഗന്ധ് എന്നിവർക്ക് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ വി.പി രമയും ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ഭാസ്കരൻ കൊഴുക്കല്ലൂരും ചേർന്ന് മൊമൻ്റോ കൈ മാറി.
സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ന്മാരായ വി.പി രമ, ഭാസ്‌കരന്‍ കൊഴുക്കല്ലൂര്‍, പഞ്ചായത്തംഗം റാബിയ എടത്തിക്കണ്ടി, വിവിധ രാഷ്ട്രീയ പ്രതിനിധികളായ പി ബാലന്‍ മാസ്റ്റര്‍, വി മോഹനന്‍, കെ.കെ കുഞ്ഞിരാമന്‍, എന്‍.കെ ചന്ദ്രന്‍, കെ.എം രവീന്ദ്രന്‍, കെ.കെ മൊയ്തീന്‍ മാസ്റ്റര്‍, കമ്മന മൊയ്തീന്‍ മാസ്റ്റര്‍, കുഞ്ഞിരാമന്‍ കിടാവ് എന്നിവര്‍ സംസാരിച്ചു. കൃഷി അസിസ്റ്റന്റുമാരായ സി.എസ് സ്‌നേഹ സ്വാഗതവും എസ് സുഷേണന്‍ നന്ദിയും പറഞ്ഞു.