ജോലി തേടി മടുത്തോ? കൊയിലാണ്ടി ഗവ. ഐടിഐ ഉള്‍പ്പെടെ വിവിധയിടങ്ങളില്‍ താല്‍ക്കാലിക നിയമനം; വിശദാംശങ്ങള്‍
ഗസ്റ്റ് ഇൻസ്ട്രക്ടർ അഭിമുഖം
കൊയിലാണ്ടി ഗവ ഐടിഐയിൽ കമ്പ്യൂട്ടർ ഹാർഡ് വെയർ ആന്റ് നെറ്റ് വർക്ക് മെയിന്റയിൻസ് ട്രേഡിലെ ജൂനിയർ ഇൻസ്ട്രക്ടർ തസ്തികയിലെ ഒരു ഒഴിവിലേക്ക് ഗസ്റ്റ് ഇൻസ്ട്രക്ടറെ നിയമിക്കുന്നു. താത്പര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന രേഖകളുമായി ഒക്ടോബർ 31 ന് രാവിലെ 11 മണിക്ക് കൊയിലാണ്ടി ഗവ ഐടിഐ പ്രിൻസിപ്പാൾ മുമ്പാകെ ഹാജരാകണം. ഫോൺ: 0496 2631129, 9495135094.
താല്ക്കാലിക ഇസ്ട്രക്ടർ നിയമനം
പേരാമ്പ്ര മുതുകാട് പ്രവർത്തിക്കുന്ന പേരാമ്പ്ര ഗവ ഐ.ടി.ഐയിൽ ജൂനിയർ ഇൻസ്ട്രക്ടറുടെ (അരിത്തമെറ്റിക് കം ഡ്രോയിംഗ്) ഒഴിവിലേക്ക് നവംബർ ഒന്നിന് രാവിലെ 11 മണിക്കും എംപ്ലോയബിലിറ്റി സ്കിൽ വിഷയത്തിൽ ജൂനിയർ ഇൻസ്ട്രക്ടറുടെ ഒഴിവിലേക്ക് അന്നേ ദിവസം ഉച്ചക്ക് രണ്ട് മണിക്കും അഭിമുഖം നടത്തുന്നു.
താത്പര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന അസൽ സര്‍ട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം പേരാമ്പ്ര ഗവ.ഐ.ടി.ഐയിൽ പ്രിൻസിപ്പാൾ മുമ്പാകെ ഹാജരാകേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോൺ: 9400127797.
ഇസിജി ടെക്‌നീഷ്യനെ നിയമിക്കുന്നു
കോഴിക്കോട് ജനറൽ ആശുപത്രിയിൽ ദിവസ വേതനാടിസ്ഥാനത്തിൽ താത്ക്കാലികമായി ഇസിജി ടെക്‌നീഷ്യനെ (179 ദിവസം) നിയമിക്കുന്നു. എഴുത്ത് പരീക്ഷയുടെയും കൂടിക്കാഴ്ച്ചയുടെയും അടിസ്ഥാനത്തിലാണ് നിയമനം. യോഗ്യത : പിഎസ് സി അംഗീകരിച്ച ഇസിജി ടെക്‌നീഷ്യൻ കോഴ്‌സ് പാസായിരിക്കണം. പ്രായം 40 വയസ്സിൽ താഴെ. യോഗ്യതയുള്ളവർ നവംബർ ഒന്നിന് രാവിലെ 11 മണിക്ക് ഗവ.ജനറൽ ആശുപത്രി ഓഫീസിൽ ഹാജരാകണം. ഫോൺ: 0495 2365367.
എം ബി എ (ദുരന്ത നിവാരണം) സീറ്റൊഴിവ്
തിരുവനന്തപുരം പിടി പി നഗറിലുള്ള റവന്യൂ വകുപ്പിന്റെ സ്വയം ഭരണ സ്ഥാപനമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാൻഡ് ആന്റ് ഡിസാസ്റ്റർ മാനേജ്മെന്റിൽ ആരംഭിച്ച എം ബി എ (ഡിസാസ്റ്റർ മാനേജ്മെന്റ് ) കോഴ്സിന്റെ 2023 – 2025 ബാച്ചിൽ ഒഴിവുള്ള സംവരണ വിഭാഗം (പട്ടികജാതി -5, പട്ടികവർഗം – 1, ഈഴവ -1 , മുസ്ലിം – 2) സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ നടത്തുന്നു.അർഹരായ വിദ്യാർഥികൾ ബന്ധപ്പെട്ട രേഖകൾ സഹിതം ഒക്ടോബർ 30, രാവിലെ 10 മണിക്ക് സ്ഥാപനത്തിൽ നേരിട്ട് ഹാജരായി രജിസ്റ്റർ ചെയ്യണം. അന്നേ ദിവസം ഉച്ചക്ക് 12 മണി വരെ രജിസ്റ്റർ ചെയ്ത് പ്രവേശനം നേടിയതിന് ശേഷം ഒഴിവു വരുന്ന സംവരണ വിഭാഗം സീറ്റുകളിലേക്ക് പൊതുവിഭാഗത്തിൽ നിന്നും പങ്കെടുക്കുന്നവർക്ക് അഡ്മിഷൻ നേടാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് : 9847984527 http://ildm.kerala gov.in
മാറ്റിവെച്ച പരീക്ഷ ഒക്ടോബർ 29ന്
പി എസ് സി ജില്ലയിലെ വിവിധ പരീക്ഷാ കേന്ദ്രങ്ങളിൽ വെച്ച് സെപ്റ്റംബർ 23ന് നടത്താനിരിക്കുകയും പിന്നീട് മാറ്റിവെക്കുകയും ചെയ്ത ലാസ്റ്റ് ഗ്രേഡ് സെർവന്റ്സ് ഇൻ യൂണിവേഴ്സിറ്റീസ് ഇൻ കേരള (കാറ്റഗറി ന. 697/2022), കൂലി വർക്കർ ഇൻ കേരള വാട്ടർ അതോറിറ്റി (കാറ്റഗറി ന. 493/2022) തുടങ്ങിയ തസ്തികകളിലേക്കുളള നാലാം ഘട്ട പരീക്ഷ ഒക്ടോബർ 29ന് ഉച്ചക്ക് 01.30 മുതൽ 03.15 വരെ ജില്ലയിലെ വിവിധ പരീക്ഷാ കേന്ദ്രങ്ങളിൽ നടത്തുമെന്ന് ജില്ലാ പി എസ് സി ഓഫീസർ അറിയിച്ചു.
കൂടിക്കാഴ്ച
കോഴിക്കോട് ഗവ. മാനസികാരോഗ്യകേന്ദ്രത്തിൽ പ്രവർത്തിക്കുന്ന ജില്ലാ മാനസികാരോഗ്യപദ്ധതിക്ക് കീഴിൽ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് തസ്തികയിലേക്ക് ഒക്ടോബർ 31ന് രാവിലെ 10.30ന് കോഴിക്കോട് ജില്ലാ മെഡിക്കൽ ഓഫീസിൽ കൂടിക്കാഴ്ച നടത്തുന്നു. ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ (പകർപ്പുകൾ സഹിതം) സഹിതം കൂടിക്കാഴ്ചയ്ക്ക് ഹാജരാകണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) അറിയിച്ചു. ഫോൺ : 0495 2370494
മുട്ടക്കോഴി വളർത്തൽ പരിശീലനം
മലമ്പുഴ സർക്കാർ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിൻറ ആഭിമുഖ്യത്തിൽ നവംബർ മൂന്നിന് രാവിലെ 10.00 മുതൽ 5.00 മണി വരെ മുട്ടക്കോഴി വളർത്തൽ പരിശീലനം ഉണ്ടായിരിക്കുന്നതാണ്. പരിശീലനത്തിൽ പങ്കെടുക്കുന്നവർ 0491 2815454, 9188522713 എന്നീ നമ്പറുകളിൽ വിളിച്ച് മുൻകൂട്ടി രജിസ്റ്റർ ചെയ്യണമെന്ന് അസിസ്റ്റന്റ് ഡയറക്ടർ അറിയിച്ചു. പങ്കെടുക്കുന്നവർ ആധാർ കാർഡിൻറെ കോപ്പി കൊണ്ടുവരേണ്ടതാണ്.
താത്കാലിക സെലക്ട് ലിസ്റ്റ് പ്രസിദ്ധീകരിച്ചു
2024-2026 കാലയളവിൽ ബാലുശ്ശേരി ടൗൺ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിൽ അറിയിക്കപ്പെടാൻ സാധ്യതയുളള ഒഴിവുകളിലേക്ക് നാമനിർദ്ദേശം നടത്തുന്നതിനായി തയ്യാറാക്കിയ താത്കാലിക സെലക്ട് ലിസ്റ്റുകൾ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ ഔദ്യോഗിക വെബ്സൈറ്റായ www.eemployment.kerala.gov.inഎന്ന സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഉദ്യോഗാർത്ഥികൾക്ക് വെബ് സൈറ്റിലെ ഹോം പേജിലെ സീനിയോറിറ്റി ലിസ്റ്റ് കാണുക എന്ന ലിങ്ക് മുഖേനയോ, ഓഫീസിൽ നേരിട്ട് ഹാജരായോ ടി ലിസ്റ്റ് പരിശോധിക്കാവുന്നതും ആക്ഷേപമുളള പക്ഷം നവംബർ 10 നകം വെബ് സൈറ്റ് മുഖേനയോ, നേരിട്ടോ, ഇ-മെയിൽ ആയോ ആയത് സമർപ്പിക്കാവുന്നതാണ്. ഫോൺ : 0496-2640170 ഇ മെയിൽ: teeblry.emp.lbr@kerala.gov.in
കെൽട്രോണിൽ ജേണലിസം പഠനത്തിന് അപേക്ഷിക്കാം
കെൽട്രോൺ നടത്തുന്ന മാധ്യമ കോഴ്‌സുകളുടെ 2023-’24 ബാച്ചുകളിലേക്ക് കോഴിക്കോട്, തിരുവനന്തപുരം കേന്ദ്രങ്ങളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒക്ടോബർ 30 മുതൽ നവംബർ 6 വരെ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന രേഖകൾ സഹിതം സെന്ററുകളിൽ നേരിട്ട് എത്തി അഡ്മിഷൻ എടുക്കാവുന്നതാണ്. ഉയർന്ന പ്രായപരിധി 30 വയസ്. ഫോൺ : 954495 8182.
സർട്ടിഫിക്കറ്റ് വിതരണം
താമരശ്ശേരി വിദ്യാഭ്യാസ ജില്ലാ പരിധിയിലെ ജി.വി.എച്ച്.എസ്.എസ്. താമരശ്ശേരി, ജി.വി.എച്ച്.എസ്.എസ്. ബാലുശ്ശേരി, ജി.ജി.എച്ച്.എസ്.എസ്. ബാലുശ്ശേരി, ജി.എച്ച്.എസ്. കൊടുവള്ളി എന്നീ പരീക്ഷാ കേന്ദ്രങ്ങളിൽനിന്നും കെ-ടെറ്റ് പരീക്ഷ എഴുതി വിജയിച്ചു യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ പരിശോധന പൂർത്തീകരിച്ച ഉദ്യോഗാർത്ഥികളുടെ കെ-ടെറ്റ് സർട്ടിഫിക്കറ്റുകൾ താമരശ്ശേരി ജില്ലാ വിദ്യാഭ്യാസ ഓഫീസിൽ (മിനി സിവിൽ സ്റ്റേഷൻ, താമരശ്ശേരി) ഒക്ടോബർ 30 മുതൽ നവംബർ മൂന്ന് വരെ വിതരണം ചെയ്യും. കെ-ടെറ്റ് ഹാൾടിക്കറ്റ് ഹാജരാക്കി സർട്ടിഫിക്കറ്റ് കൈപ്പറ്റണമെന്ന് ജില്ലാ വിദ്യാഭ്യാസ ഓഫീസർ അറിയിച്ചു. ഫോൺ: 0495 2225717.