ജെ.സി.ഐ കൊയിലാണ്ടി അവാർഡുകൾ വിതരണം ചെയ്തു


കൊയിലാണ്ടി: ജെ.സി.ഐ കൊയിലാണ്ടി 2020-21 വർഷത്തെ അവാർഡുകൾ വിതരണം ചെയ്തു. ബിസിനസ്സ് ഐക്കൺ അവാർഡ് മനോജ് കുമാർ.പി.വി (ആർട്സ് കോളേജ് കൊയിലാണ്ടി), കമൽ പത്ര അവാർഡ്‌ ജെ.സി. വിപിൻ കൃഷ്ണ (സുധാമൃതം ഡിജിറ്റൽ ഹബ്ബ് കൊയിലാണ്ടി), ടോബിപ് അവാർഡ് പവിത്രൻ.ഇ.എം (വിക്ടറി ഏജൻസിസ് ), സല്യൂട്ട് ദ സൈലൻറ് വർക്കർ അവാർഡ് രജിത്ത് കുമാർ (ലൈൻമാൻ കെ.എസ്.ഇ.ബി) എന്നിവർ ഏറ്റുവാങ്ങി.

വിവിധ മേഖലകളിൽ ശ്രദ്ധേയമായ പ്രവർത്തനം നടത്തിയവരെയാണ് അവാർഡിന് പരിഗണിക്കുന്നത് ജെ.സി.ഐ കൊയിലാണ്ടി പ്രസിഡണ്ട് ഡോ.അഭിലാഷ് അദ്ധ്യക്ഷത വഹിച്ചു. ജിനേഷ് ഭാസ്ക്കർ, രജീഷ് നായർ, ജിതേഷ് യു.കെ, ഡോ.റഹീസ്.കെ. അർജുൻ ശ്രീകുമാർ. കീർത്തി അഭിലാഷ്, സജു മോഹൻ, എച്ച്.ആർ.ഉജ്വൽ എന്നിവർ സംസാരിച്ചു.