ജീവൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; കുറ്റ്യാടിയിൽ സ്കൂട്ടർ മറിഞ്ഞ് ബസിന്റെ ടയറിന് മുന്നിൽ പെട്ട യുവാവ് അത്ഭുതകരമായി രക്ഷപ്പെട്ടു; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ സി.സി.ടി.വിയിൽ (വീഡിയോ കാണാം)


കുറ്റ്യാടി: ബൈക്ക് അപകടത്തില്‍പ്പെട്ട് ബസിന്റെ ടയറിന് മുന്നില്‍ വീണ യുവാവ് അത്ഭുതകരമായി രക്ഷപ്പെട്ടു. കുറ്റ്യാടി ടൗണില്‍ നാദാപുരം റോഡില്‍ ഇന്നലെ വൈകുന്നേരമാണ് സംഭവം.

നാദാപുരം ഭാഗത്തു നിന്നുവന്ന ബൈക്ക് ഡിവൈഡറില്‍ തട്ടി ബസിന് മുന്നിലേക്ക് മറിഞ്ഞുവീഴുകയായിരുന്നു. ബസിന്റെ മുന്‍ചക്രത്തിന് അടുത്തായി വീണ ഇയാള്‍ക്ക് പെട്ടെന്ന് എഴുന്നേല്‍ക്കാന്‍ കഴിഞ്ഞതുകൊണ്ടും ബസ് ഡ്രൈവര്‍ കൃത്യസമയത്ത് ബ്രേക്കിട്ടതുകൊണ്ടാണ് യുവാവ് രക്ഷപ്പെട്ടത്. തേനിക്കണ്ടി ജ്വല്ലറിയുടെ മുമ്പിലായിരുന്നു സംഭവം. ജ്വല്ലറിയിലെ സി.സി.ടി.വി ക്യാമറയില്‍ ഇതിന്റെ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്.

വീഡിയോ കാണാം:


പേരാമ്പ്ര ന്യൂസ് ഡോട് കോമിന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാനായി ഇവിടെ ക്ലിക്ക് ചെയ്യുക.