‘ജീവിത ശൈലിരോഗങ്ങള്‍ക് ആയുര്‍വേദവും യോഗയും ഉപയോഗപ്പെടുത്താം’: ടി.പി. രാമകൃഷ്ണന്‍ എം എല്‍ എ


പേരാമ്പ്ര: അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ചു എഎംഎഐ പേരാമ്പ്ര, കൊയിലാണ്ടി ഏരിയ കമ്മിറ്റികളും നാഷണല്‍ ആയുഷ് മിഷനും സംയുക്തമായി ഓണ്‍ലൈന്‍ വെബ്ബിനാര്‍ സംഘടിപ്പിച്ചു. എഎംഎഐ പേരാമ്പ്ര ഏരിയ പ്രസിഡന്റ് ഡോ.അനര്‍ഘ വി ബാലന്‍ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ കൊയിലാണ്ടി ഏരിയ സെക്രട്ടറി ഡോ. ഹെന്ന കുഞ്ഞബ്ദുള്ള സ്വാഗതം പറഞ്ഞു.

പേരാമ്പ്ര നിയോജകമണ്ഡലം എം എല്‍ എ ടി. പി രാമകൃഷ്ണന്‍ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിച്ചു. ഇന്നത്തെ കോവിഡ് സാഹചര്യത്തില്‍ ജീവിത ശൈലി രോഗങ്ങള്‍ കൂടി വരുന്നത് തടയാന്‍ ആയുര്‍വേദവും യോഗയും പ്രയോജനപ്പെടുത്താമെന്നു എംഎല്‍എ അഭിപ്രായപ്പെട്ടു.

ഡോ. സൂര്യ പ്രേംകുമാര്‍ അമിതവണ്ണവും യോഗയും എന്ന വിഷയത്തില്‍ ക്ലാസ് എടുത്തു. എഎംഎഐ കോഴിക്കോട് ജില്ലാ സെക്രട്ടറി ഡോ. റോഷ്ണ സുരേഷ് , എന്‍ എ എം മെഡിക്കല്‍ ഓഫീസര്‍ ഡോ. അമൃത ആര്‍ ആശംസകള്‍ അറിയിച്ചു. പേരാമ്പ്ര ഏരിയ സെക്രട്ടറി ഡോ. സുബിന്‍ നാഗത്ത്, ഡോ. അഖില്‍ എസ് കുമാര്‍, ഡോ. അരുണ്‍ലാല്‍ കെ എം എന്നിവര്‍ സംസാരിച്ചു.