‘ജീവിക്കാനും ചികിത്സയ്ക്കും പണമില്ല’; തെങ്ങില്‍നിന്ന് വീണ് ഗുരുതരാവസ്ഥയില്‍ കഴിയുന്ന ചെറുവണ്ണൂര്‍ സ്വദേശി സുമനസ്സുകളുടെ കാരുണ്യം തേടുന്നു, നമുക്ക് കൈകോര്‍ക്കാം


ചെറുവണ്ണൂര്‍: തെങ്ങില്‍നിന്ന് വീണ് അതീവ ഗുരുതരാവസ്ഥയില്‍ കഴിയുന്ന യുവാവ് ചികിത്സയ്ക്കായി സുമനസ്സുകളുടെ സഹായം തേടുന്നു. ചെറുവണ്ണൂര്‍ പഞ്ചായത്തിലെ ആറാം വാര്‍ഡിലെ നെല്ലിവിള പറമ്പില്‍ അനൂപാണ് ഗുരുതരാവസ്ഥയില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഐ സി യുവില്‍ ചികിത്സയിലുള്ളത്.

കൂലിവേല ചെയ്തു കുടുംബം പുലര്‍ത്തിയിരുന്ന അനൂപ് ആശുപത്രിയിലായതോടെ കുടുംബത്തിന്റെ ദൈനംദിന ജീവിതവും പ്രയാസത്തിലായിരിക്കുകയാണ്. നാല് സെന്റ് സ്ഥലവും അതിനകത്ത് പണിതീരാത്ത ചെറിയൊരു വീടും ഏഴ് മാസം ഗര്‍ഭിണിയായ ഭാര്യയും അമ്മയും അടങ്ങുന്ന കുടുംബത്തിന്റെ ഏക വരുമാനമാര്‍ഗം അനൂപിന് കൂലിവേല ചെയ്ത് ലഭിക്കുന്നതായിരുന്നു.

ജനകീയ കമ്മിറ്റിയുണ്ടാക്കി അനൂപിന്റെ തുടര്‍ചികിത്സയും കുടുംബത്തിന്റെ സംരക്ഷണവും ഏറ്റെടുത്തിരിക്കുകയാണ്. നന്മ വറ്റാത്ത ജനങ്ങളിലാ ണ് ആ കുടുംബത്തിന്റെ പ്രതീക്ഷകള്‍ മുഴുവനും. പരമാവധി സഹായങ്ങള്‍ ചെയ്തുതന്ന് അനൂപിന്റെ കുടുംബസംരക്ഷണത്തിനും ചികിത്സയിലും പങ്കാളികളാവുക. ഫണ്ട് സമാഹരണത്തിനായി കേരള ഗ്രാമീണ്‍ ബാങ്കില്‍ അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്.

Kerala Gramin Bank, Meppayur branch

Account Number : 40679101069286

IFSC Code : KLGB0040679