ജീവനെടുക്കുന്ന ബൈക്ക് റേസ്: ദൃശ്യങ്ങൾ പ്രചരിപ്പിക്കുന്നയാളും ഇനി കുടുങ്ങും; കേസ് ഐ.ടി നിയമപ്രകാരം


കോഴിക്കോട്: അപകടകരമായ ബൈക്ക് റേസിങ്ങുകള്‍ക്കെതിരെ നടപടി കടുപ്പിച്ച് പൊലീസും. സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ കേസെടുക്കാന്‍ സൈബര്‍ ഡോം നിരീക്ഷണം തുടങ്ങി. ഐ.ടി നിയമപ്രകാരമാണ് കേസെടുക്കുകയെന്ന് എ.ഡി.ജി.പി മനോജ് എബ്രഹാം.

മരണക്കെണിയാകുന്ന ബൈക്ക് അഭ്യാസങ്ങള്‍ പ്രോത്സാഹിപ്പിക്കാന്‍ നൂറുകണക്കിന് സമൂഹമാധ്യമ കൂട്ടായ്മകളുണ്ട്. വീഡിയോകള്‍ പ്രചരിപ്പിച്ച് വന്‍ സാമ്പത്തിക നേട്ടമാണ് ഇതില്‍ പലരും നേടുന്നത്. എന്നാല്‍ ഈ വീഡിയോകള്‍ ആര് , എന്ന് , എവിടെ, , ചിത്രീകരിച്ചതാണെന്ന് വ്യക്തമല്ലാത്തത് നിയമനടപടിക്ക് തടസമാകുന്നുണ്ട്.

അതിനാല്‍ ഇനി മുതല്‍ ഇത്തരം വീഡിയോ പോസ്റ്റ് ചെയ്യുന്നയാള്‍ക്കെതിരെ കേസെടുക്കാനാണ് തീരുമാനം. റോഡിലിറങ്ങിയുള്ള അഭ്യാസത്തിന് തടയിടാന്‍ മോട്ടോര്‍ വാഹനവകുപ്പ് ഓപ്പറേഷന്‍ റാഷ് എന്ന പേരില്‍ പരിശോധന തുടങ്ങിയിരുന്നു. ഇതിന് പിന്നാലെയാണ് സോഷ്യല്‍ മീഡിയ കേന്ദ്രീകരിച്ച് പൊലീസിന്റെ ഇടപെടല്‍.