ജീവനും ജീവിതവും പ്രതിസന്ധിയിലാണ്; വരയാലന്‍ കണ്ടിറോഡിലെ വഴിവിളക്കുകള്‍ കത്തിക്കാന്‍ നടപടി വേണം- എ.പി.ജെ ജനകീയ കൂട്ടായ്മ
പേരാമ്പ്ര: ചങ്ങരോത്ത് ഗ്രാമ പഞ്ചായത്ത് എട്ടാം വാര്‍ഡില്‍ പന്തിരിക്കര വരയാലന്‍ കണ്ടി റോഡിലെ വഴി വിളക്കുകള്‍ തെളിയുന്നില്ല. പ്രദേശത്ത് പഞ്ചായത്ത് സ്ഥാപിച്ചിട്ടുള്ള പത്തോളം ബള്‍ബുകളാണ് കത്താത്തത്. വഴി വിളക്കുകള്‍ പ്രവര്‍ത്തനക്ഷമമാക്കി പ്രദേശവാസികളുടെ പ്രയാസം അകറ്റണമെന്ന് കിഴക്കന്‍ പേരാമ്പ്ര എ.പി.ജെ ജനകീയ കൂട്ടായ്മ ആവശ്യപ്പെട്ടു.
സന്ധ്യ കഴിഞ്ഞാല്‍ ഇവിടെ പന്നി, മുള്ളന്‍ പന്നി, മരപ്പട്ടി ഇവയുടെ ശല്യം കാരണം ഏക്കര്‍ കണക്കിന് സ്ഥലങ്ങളിലെ കപ്പ, ചേന ചേമ്പ് തുടങ്ങിയവ നശിപ്പിക്കപ്പെടുകയാണ്. ഇതിനെ തുടര്‍ന്ന് കര്‍ഷകര്‍ പ്രയാസത്തിലാണ്. പന്നിശല്യം കാരണം അതിരാവിലെ റോഡിലൂടെ യാത്ര ചെയ്യാനും ജോലിക്ക് പോകാനും ആളുകള്‍ പ്രയാസം നേരിടുന്നുണ്ട്.
നാട്ടുകാരുടെ പ്രയാസം പരിഹരിക്കാന്‍ അധികൃതര്‍ ഉടന്‍ നടപടി സ്വീകരിക്കണമെന്നു ഓണ്‍ലൈന്‍ യോഗം ആവശ്യപ്പെട്ടു .സി കെ ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു .പ്രകാശന്‍ പന്തിരിക്കര, സി വി കുഞ്ഞമ്മത് തുടങ്ങിയവര്‍ പങ്കെടുത്തു.