ജീവകാരുണ്യ പ്രവര്‍ത്തനം സമൂഹത്തിന്റെ ബാധ്യതയെന്ന് എഴുത്തുകാരന് യു. കെ കുമാരന്
പേരാമ്പ്ര: പ്രയാസപ്പെടുന്നവരെ സഹായിക്കേണ്ടത് സമൂഹത്തിന്റെ ബാധ്യതയാണെന്ന് എഴുത്തുകാരന് യു.കെ കുമാരന് അഭിപ്രായപ്പെട്ടു. നരയംകുളത്ത് ജീവനം എജ്യുക്കേഷണല്‍ ആന്റ് ചാരിറ്റബിള്‍ സൊസൈറ്റിയുടെ ഉദ്ഘാടന ചടങ്ങില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. എം.കെ രാഘവന് എം.പി സൊസൈറ്റിയുടെ പ്രവര്‍ത്തനോദ്ഘാടനം നിര്‍വ്വഹിച്ചു.
ഗ്രാമ പഞ്ചായത്ത് അംഗം ടി.പി ഉഷ അധ്യക്ഷത വഹിച്ചു. സൗത്ത് ഇന്ത്യന്‍ ടെലിവിഷന്‍ ഫിലിം അക്കാദമിയുടെ മികച്ച അധ്യാപക അവാര്‍ഡ് ജേതാവ് കല്പകശ്ശേരി ജയരാജന്, കോവിഡ് കാലത്ത് ഉള്‍പ്പെടെ നാട്ടില്‍ സന്നദ്ധ സേവനം ചെയ്ത ഡോ:വി.മുഹമ്മദ് ജംഷീര്‍, രശ്മി സുഭാഷ്, പാലിയേറ്റീവ് പ്രവര്ത്തകന് രജീഷ് ആര്‍ദ്രം, രണ്ടാം വാര്‍ഡ് ആര്.ആര്.ടി വളണ്ടിയര്‍മാര്‍ എന്നിവരെ ചടങ്ങില്‍ എം.പി ആദരിച്ചു.
സൊസൈറ്റി കണ്‍വീനര്‍ സി.കെ സുനിലാല്‍, വിദ്യാരംഗം കലാ സാഹിതവേദി കോ-ഓര്‍ഡിനേറ്റര്‍ വി.എം അഷ്റഫ്, പി.കെ. ശശിധരന്, ലിനീഷ് നരയംകുളം, സൊസൈറ്റി വൈസ് ചെയര്മാന് ഷീനാ ജയന്ത് എന്നിവര്‍ സംസാരിച്ചു. മെഡിക്കല്‍ ഉപകരണങ്ങള്‍ യു.കെ കുമാരനില്‍ നിന്നും സൊസൈറ്റി ചെയര്മാന് പ്രശാന്ത് ചോലക്കല്‍ ഏറ്റുവാങ്ങി.