ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശിക്ക് സ്വീകരണം നല്‍കി പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത്


പേരാമ്പ്ര: ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ഷീജ ശശിക്ക് പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് സ്വീകരണം നല്‍കി.ബ്ലോക്ക് പഞ്ചായത്ത് വൈസ്പ്രസിഡന്റ് സി.കെ പാത്തുമ്മ ടീച്ചര്‍ പൊന്നാട അണിയിച്ചു.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി ബാബുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്മാരായ ശശികുമാര്‍ പേരാമ്പ്ര, പി.കെ.രഞ്ജിത അംഗങ്ങളായ കെ.കെ.വിനോദന്‍, അഷറഫ് പി.ടി, ബ്ലോക്ക് ആസൂത്രണ സമിതി വൈസ് ചെയര്‍മാന്‍ എം.കുഞ്ഞമ്മത് മാസ്റ്റര്‍ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ രാജന്‍ മരുതേരി,സി.കെ അസ്സൈനാര്‍ കിഴക്കയില്‍ ബാലന്‍
എന്നിവര്‍ പ്രസംഗിച്ചു. വികസന സ്റ്റാസ്റ്റിംഗ് കമ്മറ്റി ചെയര്‍മാന്‍ സജീവന്‍ മാസ്റ്റര്‍.കെ സ്വാഗതവും ബിഡിഒ പി.വി. ബേബി നന്ദിയും പറഞ്ഞു