ജില്ലയിൽ നിപ കൺട്രോൾ റൂം തുറന്നു; പനി, ഛര്‍ദ്ദി തുടങ്ങിയ രോഗലക്ഷണങ്ങളുള്ളവര്‍ ഉടന്‍ അറിയിക്കണം


കോഴിക്കോട്: ജില്ലയില്‍ നിപ വൈറസിന്റെ സാന്നിധ്യം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് പ്രതിരോധ നടപടികളുടെ ഭാഗമായി കോഴിക്കോട് ഗസ്റ്റ് ഹൗസിലാ കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനമാരംഭിച്ചു. ഇന്ന് ഉച്ച മുതല്‍ കണ്‍ട്രോള്‍ റൂം പ്രവര്‍ത്തന സജ്ജമായി.

0495 2382500, 0495 2382800 എന്നീ നമ്പറുകളില്‍ കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെടാവുന്നതാണ്. പനി, ഛര്‍ദി തുടങ്ങിയ രോഗലക്ഷണങ്ങളുള്ളവര്‍ എത്രയും വേഗം റിപ്പോര്‍ട്ട് ചെയ്യണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ കോവിഡ് വാര്‍ഡും തുറന്നു.