ജില്ലയില്‍ പൊതു വിദ്യാഭ്യാസ വകുപ്പില്‍ ഫുള്‍ ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ തസ്തികയിലേക്ക് അഭിമുഖം 28 ന്


കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ പൊതു വിദ്യാഭ്യാസ വകുപ്പില്‍ ഫുള്‍ ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (ഹിന്ദി, യുപിഎസ് , ബൈ ട്രൈന്‍സ്ഫര്‍, കാറ്റഗറി നം. 523/19) തസ്തികയിലേക്ക് അപേക്ഷ സമര്‍പ്പിച്ച ഉദ്യോഗാര്‍ത്ഥികള്‍ക്കുളള അഭിമുഖം ജൂലൈ 28 ന് രാവിലെ 11.45 ന് പിഎസ് സി എറണാകുളം ജില്ലാ ഓഫീസില്‍ നടത്തുമെന്ന് ജില്ലാ ഓഫീസര്‍ അറിയിച്ചു. കോവിഡ് സുരക്ഷാമാനദണ്ഡങ്ങള്‍ പാലിച്ചുമാത്രമേ ഓഫീസ് പരിസരത്ത് പ്രവേശിക്കാന്‍ പാടുളളൂ. ഉദ്യോഗാര്‍ത്ഥികള്‍ ഫേസ് ഷീല്‍ഡ് ധരിക്കണം.

അഭിമുഖത്തിന് ഹാജരാകുന്ന ഉദ്യോഗാര്‍ത്ഥികള്‍ പിഎസ് സി വെബ്സൈറ്റില്‍ നിന്നും കോവിഡ് 19 ചോദ്യാവലി ഡൗണ്‍ലോഡ് ചെയ്ത് ഫ്രൊഫൈലില്‍ അപ് ലോഡ് ചെയ്യണം. ഉദ്യോഗാര്‍ത്ഥികള്‍ക്ക് അവരുടെ പ്രൊഫൈലില്‍ അഡ്മിഷന്‍ ടിക്കറ്റ് ലഭ്യമാക്കിയിട്ടുണ്ട്. അഡ്മിഷന്‍ ടിക്കറ്റ് പ്രൊഫൈലില്‍ ലഭ്യമായിട്ടില്ലാത്തവര്‍ പിഎസ് സി ജില്ലാ ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍ : 0495 2371971