ജില്ലയില്‍ നിപ ജാഗ്രത; മെഡിക്കല്‍ കോളേജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തില്‍ നിപ ഐസൊലേഷന്‍ വാര്‍ഡ് ഒരുങ്ങുന്നു


കോഴിക്കോട്: മെഡിക്കൽ കോളേജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ നിപ ഐസൊലേഷൻ വാർഡ് ഒരുക്കുന്നു. പി.എം.എസ്.എസ്.വൈ. ബ്ലോക്കിലെ അഞ്ചാംനിലയാണ് കോവിഡ് ബാധിതർക്കായി വാർഡ് തയ്യാറാക്കുന്നത്. ഇതിന്റെ മുന്നോടിയായി ഇവിടെയുള്ള കോവിഡ് രോഗികളെ പി.എം.എസ്.എസ്.വൈ. ബ്ലോക്കിലെ പുതിയ വാർഡുകളിലേക്കാണ് മാറ്റുന്നത്.

ഗർഭിണികൾക്കും കുട്ടികൾക്കും പ്രത്യേക നിരീക്ഷണവാർഡ്, പ്രസവമുറി, ശസ്ത്രക്രിയ തിയേറ്റർ, ഐ.സി.യു. തുടങ്ങിയവ സജ്ജീകരിക്കുന്ന പ്രവൃത്തി നടക്കുകയാണ്. ഐ.എം.സി.എച്ചിൽ കോവിഡ് വാർഡിലെ രോഗികളെ മാറ്റിയശേഷം വാർഡുകൾ അണുവിമുക്തമാക്കി ഒരാഴ്ചയ്ക്കുള്ളിൽ നിപ നിരീക്ഷണത്തിലാവുന്ന സ്ത്രീകളെയും കുട്ടികളെയും ഐസൊലേഷൻ വാർഡിലേക്ക് മാറ്റും.