ജില്ലയില്‍ ടി.പി.ആര്‍ നിരക്ക് വീണ്ടും പത്ത് ശതമാനത്തിന് മുകളില്‍; 740 പേര്‍ക്ക് കോവിഡ്, രോഗമുക്തര്‍ 266


കോഴിക്കോട്: ജില്ലയില്‍ ടി.പി.ആര്‍ വീണ്ടും പത്ത് ശതമാനത്തിന് മുകളിലേക്ക് ഉയര്‍ന്നു. 740 കോവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ ജില്ലയിലെ ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.98 ശതമാനമാണ്. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സികള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 266 പേര്‍ കൂടി രോഗമുക്തി നേടി.

സമ്പര്‍ക്കം വഴി 720 പേര്‍ക്കും ഉറവിടം വ്യക്തമല്ലാത്ത എട്ട് പേര്‍ക്കും സംസ്ഥാനത്തിന് പുറത്തു നിന്നെത്തിയ എട്ട് പേര്‍ക്കും നാല് ആരോഗ്യ പരിചരണ പ്രവര്‍ത്തകര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. 5,391 പേരെ പരിശോധനക്ക് വിധേയരാക്കി. രോഗം സ്ഥിരീകരിച്ച് 4,349 പേരാണ് ചികിത്സയിലുള്ളത്. പുതുതായി വന്ന 840 പേര്‍ ഉള്‍പ്പടെ 16,433 പേര്‍ ഇപ്പോള്‍ നിരീക്ഷണത്തിലുണ്ട് . ഇതുവരെ 12,05,012 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി. 4,495 മരണങ്ങളാണ് ഇതുവരെ കോവിഡ് മൂലമെന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.

സ്ഥിതി വിവരം ചുരുക്കത്തില്‍

രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളളവര്‍ – 4,349

നിലവില്‍ ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി.കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലുളളവര്‍

സര്‍ക്കാര്‍ ആശുപത്രികള്‍ – 59

സെക്കന്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍ – 44
ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍ – 0

സ്വകാര്യ ആശുപത്രികള്‍ – 126

പഞ്ചായത്ത് തല ഡോമിസിലറി കെയര്‍ സെന്റര്‍ – 0

വീടുകളില്‍ ചികിത്സയിലുളളവര്‍ – 3,380