ജില്ലയില്‍ ടി.പി.ആര്‍ നിരക്കില്‍ നേരിയ വര്‍ദ്ധനവ്; ഇന്ന് 338 പേര്‍ക്ക് കോവിഡ്


കോഴിക്കോട്: ജില്ലയില്‍ ടി.പി.ആര്‍ നിരക്കില്‍ വര്‍ദ്ധനവ്. കഴിഞ്ഞ ദിവസങ്ങളിലെല്ലാം ഏഴിന് താഴെയായിരുന്നു ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 7.80 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ഇന്ന് 338 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സികള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 231 പേര്‍ കൂടി രോഗമുക്തി നേടി.

സമ്പര്‍ക്കം വഴി 330 പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നു വന്ന രണ്ട് പേര്‍ക്കും ഉറവിടം വ്യക്തമല്ലാത്ത ആറ് പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. 4436 പേരെ പരിശോധനക്ക് വിധേയരാക്കി. രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളളവര്‍ 2791. പുതുതായി വന്ന 285 പേര്‍ ഉള്‍പ്പടെ 14450 പേര്‍ ഇപ്പോള്‍ നിരീക്ഷണത്തിലുണ്ട് . ഇതുവരെ 1201748 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി. 4352 മരണങ്ങളാണ് ഇതുവരെ കോവിഡ് മൂലമെന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.

സ്ഥിതി വിവരം ചുരുക്കത്തില്‍

രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളളവര്‍ – 2791

നിലവില്‍ ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി.കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലുളളവര്‍

സര്‍ക്കാര്‍ ആശുപത്രികള്‍ -58

സെക്കന്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍ – 17

ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍ – 0

സ്വകാര്യ ആശുപത്രികള്‍ – 121

പഞ്ചായത്ത് തല ഡോമിസിലറി കെയര്‍ സെന്റര്‍ – 0

വീടുകളില്‍ ചികിത്സയിലുളളവര്‍ – 2257