ജില്ലയില്‍ ഇന്ന് കോവിഡ് 19 മെഗാപരിശോധനാ ക്യാമ്പ് നടത്തുന്നു; വിശദാംശങ്ങള്‍ നോക്കാം
കോഴിക്കോട്: കോഴിക്കോട് ജില്ലാ ഭരണകൂടവും ആരോഗ്യ വകുപ്പും സംയുക്തമായി ജില്ലയില്‍ ഇന്ന് കോവിഡ് മെഗാപരിശോധനാ ക്യാമ്പ് നടത്തും. പ്രാഥമികാരോഗ്യകേന്ദ്രങ്ങളിലും കുടുംബാരോഗ്യകേന്ദ്രങ്ങളിലും താലൂക്കാശുപത്രികളിലും ജില്ലാ ആശുപത്രികളിലും കോര്‍പറേഷന്‍ പരിധി ലുള്ള ആരോഗ്യ കേന്ദ്രങ്ങളിലുമാണ് ക്യാമ്പ് നടത്തുക.
ജില്ലയില്‍ ടി പി ആര്‍ നിരക്ക് വര്‍ധിച്ചു വരുന്ന സാഹചര്യത്തിലാണ് മെഗാ പരിശോധന നടത്തുന്നത്. കൂടുതല്‍ സമ്പര്‍ക്ക സാധ്യതയുള്ള തൊഴിലില്‍ ഏര്‍പ്പെടുന്ന വ്യാപാര സ്ഥാപനങ്ങളിലുള്ളവര്‍, കോവിഡ് രോഗിയുള്ള വീട്ടിലെ മറ്റു കുടുംബാംഗങ്ങള്‍, കോവിഡ് ലക്ഷണങ്ങളുള്ളവര്‍ തുടങ്ങിയവര്‍ മെഗാ ക്യാമ്പില്‍ പങ്കെടുക്കണം. കൂടുതല്‍ പേരെ പരിശോധിച്ച് കോവിഡ് പോസിറ്റീവ് കേസുകള്‍ കണ്ടെത്തി അവരെ ക്വാറന്റയിനിലാക്കുകയാണ് ലക്ഷ്യം.
അല്ലാത്തപക്ഷം പോസിറ്റീവായ രോഗികളെ കണ്ടെത്താതെ പോവുകയും അവര്‍ കൂടുതല്‍ പേരിലേക്ക് രോഗം പടര്‍ത്തുകയും ചെയ്യും. അത് വഴി ടെസ്റ്റ് പോസിറ്റീവ് നിരക്ക് കുത്തനെ വര്‍ധിക്കുകയും ദീര്‍ഘകാലം ലോക് ഡൗണ്‍ തുടരേണ്ട അവസ്ഥ ഉണ്ടാവുകയും ചെയ്യും. ഈ സാഹചര്യത്തില്‍ മുഴുവനാളുകളും കോവിഡ് മെഗാ ക്യാമ്പ് ഉപയോഗപ്പെടുത്തണമെന്നും ക്യാമ്പ് നടത്താനുള്ള ക്രമീകരണങ്ങള്‍ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഏര്‍പ്പെടുത്തിയതായും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ .വി.ജയശ്രീ അറിയിച്ചു