ജില്ലയില്‍ ചടങ്ങുകളില്‍ ഒരേ സമയം പങ്കെടുക്കാവുന്നവരുടെ എണ്ണം കുറച്ചു


കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ കോവിഡ് രോഗ ബാധിതരുടെ എണ്ണം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്നു. എല്ലാ വിധ ചടങ്ങുകളിലും ഒരേ സമയം പങ്കെടുക്കുന്നവരുടെ എണ്ണം 50 ആയി നിജപ്പെടുത്തി. ഉത്തരവി പുറത്ത് വിട്ട് കോഴിക്കോട് ജില്ലാ കലക്ടര്‍ സാംബശിവറാവു. ഹാളിനകത്ത് നടക്കുന്ന ചടങ്ങുകളില്‍ പരമാവധി 50 പേര്‍ക്കും ഹാളിന് പുറത്ത് 100 പേര്‍ക്കുമാണ് പങ്കെടുക്കാന്‍ അനുമതിയുണ്ടാവുക.

ജില്ലയില്‍ പ്രതിദിന കൊവിഡ് നിരക്ക് കൂടുന്ന സാഹചര്യത്തില്‍ പൊതുജനം ദാഗ്രതാനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് മുന്നറിയിപ്പ്.