ജില്ലയിലെ സ്കൂൾ വിദ്യാർത്ഥികൾക്ക് ഹോമിയോ ഇമ്മ്യൂണ്‍ ബൂസ്റ്റര്‍ മരുന്ന് വിതരണം 25 മുതല്‍
കോഴിക്കോട്: ജില്ലയിലെ സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് കോവിഡ് പ്രതിരോധം ഒരുക്കുവാന്‍ ഹോമിയോപ്പതി വകുപ്പ് ആവിഷ്‌കരിച്ച കരുതലോടെ മുന്നോട്ട്് പദ്ധതിയിലൂടെ ഹോമിയോപ്പതി ഇമ്മ്യൂണ്‍ ബൂസ്റ്റര്‍ മരുന്ന് വിതരണം ഒക്ടോബര്‍ 25 മുതല്‍ 27 വരെ തിയ്യതികളില്‍ നടക്കും. കോവിഡ് പ്രതിരോധം ശക്തമാക്കാനും സ്‌കൂള്‍ തുറക്കുമ്പോള്‍ സ്വീകരിക്കേണ്ട മുന്‍കരുതല്‍ നടപടികള്‍ക്ക് കരുത്ത് പകരുന്നതിനുമാണ് ഹോമിയോപ്പതി വകുപ്പ് വിദ്യാഭ്യാസ വകുപ്പുമായി സഹകരിച്ച് പദ്ധതി നടപ്പിലാക്കുന്നത്.
ജില്ലയിലെ ഹോമിയോ സ്ഥാപനങ്ങളിലും പ്രത്യേകം തയ്യാറാക്കിയ കിയോസ്‌ക്കുകളിലും ഒരുക്കങ്ങള്‍ പൂര്‍ത്തിയായിട്ടുണ്ടെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കവിത പുരുഷോത്തമന്‍ അറിയിച്ചു. ഓണ്‍ലൈന്‍ പോര്‍ട്ടല്‍ വഴി രക്ഷിതാക്കള്‍ക്ക് മരുന്നിനായി രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. രജിസ്ട്രേഷന്‍ സമയത്ത് തിരഞ്ഞെടുത്ത സ്ഥാപനം വഴി നിശ്ചിത സമയത്ത് മരുന്ന് നേരില്‍ ഹാജരായി കൈപ്പറ്റാം.
ഓണ്‍ലൈന്‍ രജിസ്ട്രേഷനായി https://ahims.kerala.gov.in എന്ന രജിസ്ട്രേഷന്‍ ലിങ്ക് ഉപയോഗിച്ച് രജിസ്റ്റര്‍ ചെയ്യാം. ഓണ്‍ലൈന്‍ രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കാത്തവര്‍ക്ക് ആധാര്‍ നമ്പരും ഫോണ്‍ നമ്പരും നല്‍കി സ്ഥാപനത്തില്‍ സ്പോട് രജിസ്ട്രേഷന്‍ സൗകര്യവും ഒരുക്കിയിട്ടുണ്ട്. രക്ഷിതാക്കള്‍ക്ക് ഫോണ്‍ നമ്പര്‍ ഉപയോഗിച്ച് സൈറ്റില്‍ ഐഡി ക്രിയേറ്റ് ചെയ്ത് ലോഗിന്‍ ചെയ്യാം.
പദ്ധതിയുടെ ജില്ലാ നോഡല്‍ ഓഫീസറായി ഡോ. ശ്രീലേഖ ടി. വൈയും വിദ്യാഭ്യാസ വകുപ്പിന്റെ പോയിന്റ് ഓഫ് കോണ്‍ടാക്ടായി സുരേഷ്‌കുമാര്‍ പുതിയപുരയില്‍ പ്രവര്‍ത്തിക്കും. എല്ലാ സര്‍ക്കാര്‍ എന്‍.എച്ച്.എം./ എസ്.സി ഡിസ്പന്‍സറികള്‍ മുഖാന്തിരവും പ്രത്യേകം തയ്യാറാക്കിയ കിയോസ്‌ക്കുകള്‍ മുഖാന്തിരവും ഇമ്മ്യൂണ്‍ ബൂസ്റ്റര്‍ മരുന്നുകള്‍ ലഭ്യമാവുമെന്നും ഡി.എം.ഒ അറിയിച്ചു. പൊതുജനങ്ങള്‍ക്കായുളള ടോള്‍ ഫ്രീ ഹെല്‍പ്പ് ലൈന്‍ നമ്പര്‍ 1800-599-2011.
പേരാമ്പ്ര ന്യൂസ് ഡോട് കോമിന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാനായി ഇവിടെ ക്ലിക്ക് ചെയ്യുക.