ജില്ലയിലെ മലയോര മേഖലകളില്‍ ശക്തമായ മഴ; ജനങ്ങള്‍ ജാഗ്രത പാലിക്കണം, സഹായത്തിനായി 1077 നമ്പറില്‍ ബന്ധപ്പെടാം
കോഴിക്കോട്: ജില്ലയിലെ മലയോര മേഖലകളില്‍ ശക്തമായ മഴ തുടരുന്നതിനാല്‍ ഉരുള്‍പൊട്ടല്‍ ഭീഷണിയുള്ള ഇടങ്ങളിലെ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. അടിയന്തര സാഹചര്യങ്ങളില്‍ സഹായത്തിനായി ജനങ്ങള്‍ക്ക് കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെടാം. താലൂക്ക് അടിസ്ഥാനത്തില്‍ നാല് കണ്‍ട്രോള്‍ റുമുകളാണ് തുറന്നത്. കോഴിക്കോട്, കൊയിലാണ്ടി, വടകര, താമരശ്ശേരി എന്നിവയാണവ.
കഴിഞ്ഞ ദിവസങ്ങളില്‍ കനത്ത മഴയാണ് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ലഭിച്ചത്. മലയോര മേഖലകളായ കോടഞ്ചേരി, കൂരാചുണ്ട്, തിരുവമ്പാടി, താമരശേരി, മുക്കം മേഖലകളിലും കനത്ത മഴയാണ് ഉണ്ടായത്. കക്കയം ഡാം സൈറ്റ് റോഡ് കനത്ത മഴയില്‍ ഇടിഞ്ഞിരുന്നു. തിരുവമ്പാടി, മുക്കം ടൗണുകളും വെള്ളത്തിലായിരുന്നു.
ജില്ലയില്‍ ഇന്ന് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണം. വില്ലേജ് ഓഫീസർമാരുടെ നമ്പർ താഴെ നൽകിയിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്താൽ ലഭ്യമാവുന്നതാണ്. https://kozhikode.nic.in/villages/
കണ്‍ട്രോള്‍ റൂം നമ്പറുകള്‍: കോഴിക്കോട് -0495 2372966, കൊയിലാണ്ടി- 0496 2620235, വടകര- 0496 2522361, താമരശ്ശേരി- 0496 2223088, ജില്ലാ ദുരന്ത നിവാരണ കണ്‍ട്രോള്‍ റൂം- 0495 2371002. ടോള്‍ഫ്രീ നമ്പര്‍ – 1077.