ജിഎല്‍പിഎസ് കോതമംഗലം ഉള്‍പ്പെടെ ജില്ലയിലെ ഏഴ് വിദ്യാലയങ്ങള്‍ ഹൈടെക്; ഉദ്ഘാടനം ഇന്ന്


കൊയിലാണ്ടി: പൊതുവിദ്യാഭ്യാസ സംരക്ഷണത്തിന്റെ ഭാഗമായി ജില്ലയില്‍ ഏഴ് വിദ്യാലയങ്ങള്‍ക്കുകൂടി മനോഹരമായ കെട്ടിടം പൂര്‍ത്തിയായി. ഹൈടെക് സ്‌കൂളുകളുടെ ഉദ്ഘാടനം ശനിയാഴ്ച രാവിലെ 10ന് മുഖ്യമന്ത്രി ഓണ്‍ലൈനായി നിര്‍വഹിക്കും. ലാബ്, കളിസ്ഥലം, സ്മാര്‍ട്ട് ക്ലാസ് മുറികള്‍ തുടങ്ങി എല്ലാ വിഭാഗത്തിലും ആധുനിക നിലവാരത്തിലാണ് കെട്ടിടങ്ങള്‍ പണിതത്.

ജിഎല്‍പിഎസ് കോതമംഗലം, നരിക്കുനി ജിഎച്ച്എസ്എസ്, ജിവിഎച്ച്എസ്എസ് മീഞ്ചന്ത, ജിവിഎച്ച്എസ്എസ് മടപ്പള്ളി, , ജിഎല്‍പിഎസ് കുമ്പളച്ചോല, ജിഎല്‍പിഎസ് ചെലവൂര്‍, ജിഎല്‍പിഎസ് പയ്യടി മീത്തല്‍ എന്നീ വിദ്യലയങ്ങള്‍ക്കാണ് മികച്ച നിലവാരമുള്ള കെട്ടിടം പണിതത്.മൂന്ന് കോടി രൂപ കിഫ്ബി ഫണ്ടുപയോഗിച്ചാണ് ജിഎച്ച്എസ്എസ് നരിക്കുനിക്ക് കെട്ടിടം പണിതത്.

പ്ലാന്‍ ഫണ്ടില്‍നിന്ന് ഒരു കോടി ചെലവിട്ട് ജിവിഎച്ച്എസ്എസ് മീഞ്ചന്തയ്ക്കും 1.8 കോടി ചെലവിട്ട് ജിവിഎച്ച്എസ്എസ് മടപ്പള്ളിക്കും കെട്ടിടമായി. ഒരു കോടി പ്ലാന്‍ ഫണ്ടിലാണ് ജിഎല്‍പിഎസ് കുമ്പളച്ചോലയ്ക്ക് കെട്ടിടമായത്. പ്ലാന്‍ ഫണ്ടും എംഎല്‍എ ഫണ്ടും ഉപയോഗിച്ചാണ് ജിഎല്‍പിഎസ് ചെലവൂരിന് കെട്ടിടം നിര്‍മിച്ചത്. 19 ലക്ഷം എസ്എസ്എ ഫണ്ട് ഉപയോഗിച്ചാണ് ജിഎല്‍പി എസ് പയ്യടിമീത്തല്‍ ഹൈടെക് ആക്കിയത്.

പ്ലാന്‍ഫണ്ടിലെ ഒരു കോടി ചെലവിലാണ് ജിഎല്‍പിഎസ് കോതമംഗലത്തിന് കെട്ടിലും മട്ടിലും അടിമുടി മാറ്റം വരുത്തി പുതിയ ഹൈടെക് സ്‌കൂള്‍ കെട്ടിട സമുച്ചയം പണി പൂര്‍ത്തീകരിച്ചിരിക്കുന്നത്. പുതിയ കെട്ടിടത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കായി ആധുനിക സൗകര്യങ്ങളോടെ പുതിയ എട്ട് ക്ലാസ് മുറികള്‍ സജ്ജമാക്കിയിട്ടുണ്ട്.


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക