ജാഗ്രത കൈവിടരുതേ! സംസ്ഥാനത്ത് വീണ്ടും ഒമിക്രോണ്‍ സ്ഥിരീകരിച്ചു; രോഗബാധിതരുടെ എണ്ണം 38 ആയി


തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഒമിക്രോണ്‍ സ്ഥിരീകരിച്ചു. കണ്ണൂർ സ്വദേശിയായ 51 കാരണാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്.
ഇതോടെ കേരളത്തിൽ കോവിഡ് വകബേധമായ ഒമിക്രോണ്‍ സ്ഥിരീകരിച്ചവരുടെ എണ്ണം ആകെ 38 ആയി.

അയല്‍വാസിയായ വിദ്യാര്‍ത്ഥിയുടെ കോവിഡ് സമ്ബര്‍ക്കപ്പട്ടികയിലായതിനാല്‍ ക്വാറന്റൈനിലായിരുന്നു രോഗബാധിതൻ. സെന്റിനല്‍ സര്‍വയന്‍സിന്റെ ഭാഗമായി നടത്തിയ ജനിതക പരിശോധനയിലാണ് 51 കാരന് ഒമിക്രോണ്‍ സ്ഥിരീകരിച്ചതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.

അതെ സമയം മലപ്പുറത്ത് ഒമിക്രോണ്‍ ബാധിച്ച്‌ ചികിത്സയിലായിരുന്നയാള്‍ ഇന്ന് ആശുപത്രി വിട്ടു. രോഗം സ്ഥിരീകരിച്ച്‌ പന്ത്രണ്ടാമത്തെ ദിവസം ആര്‍ടിപിസിആര്‍ ടെസ്റ്റ് നെഗറ്റീവായതിനെ തുടര്‍ന്നന്നാണ് ഡിസ്ചാര്‍ജ്.