ജാഗ്രത കൈവിടരുതേ! പേരാമ്പ്ര മേഖലയില്‍ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം വീണ്ടും അമ്പത് കടന്നു; ഇന്ന് 60 പേര്‍ക്ക് രോഗബാധ


പേരാമ്പ്ര: പേരാമ്പ്ര മേഖലയില്‍ കോവിഡ് കേസുകളുടെ എണ്ണത്തില്‍ വര്‍ദ്ധന. 60 പേര്‍ക്കാണ് മേഖലയില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസത്തേക്കാള്‍ രണ്ടുമടങ്ങാണ് ഇന്ന് മേഖലയില്‍ റിപ്പോര്‍ട്ട് ചെയ്ത കോവിഡ് കേസുകളുടെ എണ്ണം. കോവിഡ് പോസിറ്റീവായ മുഴുവനാളുകള്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

മേഖലയില്‍ ഇന്ന് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് ചക്കിട്ടപാറ പഞ്ചായത്തിലാണ്. പതിമൂന്ന് പേര്‍ക്കാണ് ഇവിടെ ഇന്ന് കൊവിഡ് പോസിറ്റീവായത്. ഇന്നലെ ഒരാള്‍ക്കു മാത്രമായിരുന്നു ചക്കിട്ടപാറയില്‍ രോഗം സ്ഥിരീകരിച്ചത്.

ഒമ്പത് കേസുകള്‍ വീതം റിപ്പോര്‍ട്ട് ചെയ്ത പേരാമ്പ്രയു തുറയൂരുമാണ് കോവിഡ് രോഗികളുടെ എണ്ണത്തില്‍ രണ്ടാം സ്ഥാനത്തുള്ളത്.
ഇന്നലെ പതിനാല് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത് അരിക്കുളം പഞ്ചായത്തില്‍ ഇന്നൊരാള്‍ക്കാണ് കോവിഡ് പോസിറ്റീവായത്.

മേഖലയിലെ അഞ്ച് പഞ്ചായത്തുകളില്‍ മാത്രമാണ് ഇന്ന് അഞ്ചില്‍ താഴെ കേസുകല്‍ റിപ്പോര്‍ട്ട് ചെയ്തത്.

പേരാമ്പ്ര മേഖലയിലെ പഞ്ചായത്തുകളിലെ കോവിഡ് കണക്കുകള്‍:

പേരാമ്പ്ര – 9

അരിക്കുളം – 1

ചക്കിട്ടപ്പാറ – 13

ചങ്ങരോത്ത് – 4

ചെറുവണ്ണൂര്‍ – 2

കായണ്ണ – 5

കീഴരിയൂര്‍- 3

കൂത്താളി – 3

മേപ്പയ്യൂര്‍ – 4

നൊച്ചാട്- 7

തുറയൂര്‍ – 9