ജാഗ്രത കൈവിടരുതേ! പേരാമ്പ്ര മേഖലയില്‍ വീണ്ടും അമ്പത് കടന്ന് കൊവിഡ് രോഗികളുടെ എണ്ണം; ഇന്ന് 55 പേര്‍ക്ക് രോഗബാധ, വിശദമായ കണക്കുകള്‍ ഇങ്ങനെ


പേരാമ്പ്ര: പേരാമ്പ്ര മേഖലയില്‍ കൊവിഡ് കേസുകളില്‍ വീണ്ടും വര്‍ദ്ധനവ്. ഇന്ന് 55 പുതിയ കൊവിഡ് രോഗികളാണ് മേഖലയിലുള്ളത്. കോവിഡ് പോസിറ്റീവായ മുഴുവന്‍ പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

ഇന്നും നൊച്ചാടൊഴികെ മേഖലയിലെ മുഴുവന്‍ പഞ്ചായത്തുകളിലും പത്തില്‍ താഴെ ആളുകള്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇന്ന് ഇരുപതിന് മുകളിലാണ് പഞ്ചായത്തിലെ കോവിഡ് രോഗികളുടെ എണ്ണം. ഇന്നലെയിത് പതിനഞ്ചായിരുന്നു.

ഒമ്പത് പേര്‍ക്ക് രോഗം സ്ഥിരീകരിച്ച അരിക്കുളം പഞ്ചായത്താണ് കൂടുല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത പഞ്ചായത്തുകളില്‍ രണ്ടാമതുള്ളത്. ഏഴ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത മേപ്പയൂരാണ് തൊട്ട് പുറകെയുള്ളത്.

മേഖലയിലെ അഞ്ച് പഞ്ചായത്തുകളില്‍ ഇന്ന് അഞ്ചില്‍ താഴെയാണ് പുതിയ രോഗികളുടെ എണ്ണം. തുറയൂരിലും ചങ്ങരോത്തും ഇന്ന് പുതിയ കേസുകള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

പേരാമ്പ്ര മേഖലയിലെ പഞ്ചായത്തുകളിലെ കൊവിഡ് കണക്കുകള്‍:

പേരാമ്പ്ര – 5

അരിക്കുളം – 9

ചക്കിട്ടപ്പാറ – 2

ചങ്ങരോത്ത് – 0

ചെറുവണ്ണൂര്‍ – 3

കായണ്ണ – 2

കീഴരിയൂര്‍- 3

കൂത്താളി – 3

മേപ്പയ്യൂര്‍ – 7

നൊച്ചാട്- 21

തുറയൂര്‍ – 0