ജാഗ്രത കൈവിടരുതേ! പേരാമ്പ്ര മേഖലയില്‍ കൊവിഡ് കേസുകള്‍ വീണ്ടും അമ്പതിന് മുകളില്‍; ഇന്ന് 61 പേര്‍ക്ക് രോഗബാധ, വിശദമായി നോക്കാം


പേരാമ്പ്ര: പേരാമ്പ്ര മേഖലയില്‍ കൊവിഡ് രോഗികളുടെ എണ്ണത്തില്‍ നേരിയ വര്‍ദ്ധനവ്. 61 പുതിയ കൊവിഡ് കേസുകളാണ് മേഖലയില്‍ ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ഇന്നലെ 35 പേര്‍ക്കായിരുന്നു മേഖലയില്‍ രോഗം സ്ഥിരീകരിച്ചിരുന്നത്. കൊവിഡ് പോസിറ്റീവായ മുഴുവന്‍ ആളുകള്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

രണ്ട് പഞ്ചായത്തുകളൊഴികെ എല്ലായിടത്തും പത്തില്‍ ഇന്ന് പത്തില്‍ താഴെ ആളുകള്‍ക്ക് മാത്രമാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. നൊച്ചാട് പഞ്ചായത്തില്‍ പതിമൂന്നും ചക്കിട്ടപാറയില്‍ പതിനൊന്നും കേസുകളാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ഇന്നലെ രണ്ട് പേര്‍ക്ക് മാത്രമാണ് ചക്കിട്ടപാറയില്‍ രോഗം സ്ഥിരീകരിച്ചിരുന്നുത്.

കഴിഞ്ഞ ദിവസം കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്ന കായണ്ണ പഞ്ചായത്തില്‍ പുതിയ കോവിഡ് രോഗികളുടെ എണ്ണം മൂന്നായി കുറഞ്ഞു. മേഖലയിലെ നാല് പഞ്ചായത്തുകളില്‍ പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം അഞ്ചില്‍ താഴെയാണ്. തൂറയൂര്‍, കീഴരിയൂര്‍, കൂത്താളി, കായണ്ണ പഞ്ചായത്തുകളിലാണ് ഇന്ന് അഞ്ചില്‍ താഴെ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്.

പേരാമ്പ്ര മേഖലയിലെ പഞ്ചായത്തുകളിലെ കൊവിഡ് കണക്കുകള്‍:

പേരാമ്പ്ര – 6
അരിക്കുളം – 4
ചക്കിട്ടപ്പാറ – 11
ചങ്ങരോത്ത് – 6
ചെറുവണ്ണൂര്‍ – 6
കായണ്ണ – 3
കീഴരിയൂര്‍- 1
കൂത്താളി – 2
മേപ്പയ്യൂര്‍ – 5
നൊച്ചാട്- 13
തുറയൂര്‍ – 4