ജലരക്ഷാ പദ്ധതി; ജലാശയാപകടങ്ങൾ ഇല്ലാത്ത സുരക്ഷിത കേരളം


കൊയിലാണ്ടി: വർഷത്തിൽ ധാരാളം ആളുകൾ ജലാശയ അപകടങ്ങളിൽ മരണപ്പെടുന്നു. ഇത്തരം സ്ഥലങ്ങളിൽ ബോർഡുകൾ, ജലരക്ഷാ ഉപകരണങ്ങൾ, എന്നിവ സ്‌ഥാപിച്ച അപകടങ്ങൾ കുറക്കാൻ വേണ്ടിയാണു ജലരക്ഷാ പദ്ധതിയുടെ ഭാഗമായി മോക്ഡ്രിൽ നടത്തുന്നത്.

കൊയിലാണ്ടി ഫയർ & റെസ്ക്യൂ സ്റ്റേഷനും സിവിൽ ഡിഫെൻസ് യൂണിറ്റും ചേർന്ന് പരിപാടി നടത്തിയത്. സ്റ്റേഷൻ ഓഫീസർ സി.പി.ആനന്ദൻ, അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ കെ.സതീശൻ, കെ.ടി.രാജീവൻ, ഷിജിത്തു, ബിജേഷ്, തുടങ്ങിയവരും സിവിൽ ഡിഫെൻസ് പോസ്റ്റ്‌ വാർഡൻ കെ.എം.ബിജു, മമ്മദ്കോയ വിയ്യൂർ വില്ലേജ് ഓഫീസർ അനിൽ ചുക്കോത്ത് എന്നിവർ പങ്കെടുത്തു.