ജര്‍മ്മനിയില്‍ നടക്കുന്ന ലോക സ്‌ട്രൈക്കിങ് ചാമ്പ്യന്‍ഷിപ്പിലേക്ക് യോഗ്യത നേടി കൊയിലാണ്ടി സ്വദേശി എം.പി നീരജ്
കൊയിലാണ്ടി: ജര്‍മ്മനിയില്‍ നടക്കുന്ന ലോക സ്‌ട്രൈക്കിങ് എം.എം.എ ചാമ്പ്യന്‍ഷിപ്പിലേക്ക് യോഗ്യത നേടി കൊയിലാണ്ടി ഓണോത്ത് സ്വദേശി എം.പി നീരജ്. കഴിഞ്ഞ ആറു വര്‍ഷത്തോളമായി സ്‌ട്രൈക്കിങ് മിക്‌സഡ് മാര്‍ഷല്‍ ആര്‍ട്‌സ് പരിശീലിച്ച് വരികയാണ് ഈ 23 കാരന്‍. ഈ പരിശ്രമങ്ങള്‍ ഒടുവില്‍ ഫലം കണ്ടതിന്റെ സന്തോഷത്തിലാണ് ഇപ്പോള്‍ നീരജ്.
ഡിസംബര്‍ ഏഴ് മുതല്‍ 12 വരെയാണ് ലോകചാമ്പ്യന്‍ഷിപ്പ് നടക്കുക. 77 കിലോ സ്‌ട്രൈക്കിങ് എം.എം.എയില്‍ വെല്‍ട്ടര്‍ വെയിറ്റ് വിഭാഗത്തിലാണ് നീരജ് മത്സരിക്കുന്നത്. മുംബൈയില്‍ നടന്ന എം.എം.എ ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണ്ണ മെഡല്‍ നേടിയാണ് നീരജ് ജര്‍മ്മനിയിലെ ലോക ചാമ്പ്യന്‍ഷിപ്പിലേക്ക് യോഗ്യത നേടിയത്.
പ്ലസ് ടു കഴിഞ്ഞ ശേഷം കൂട്ടുകാരന്‍ വഴിയാണ് നീരജ് ബോക്‌സിങ്ങിലേക്ക് എത്തുന്നത്. കൊയിലാണ്ടിയില്‍ പ്രവര്‍ത്തിക്കുന്ന ഫൈറ്റിംഗ് ക്ലബില്‍ പരിശീലനം തുടങ്ങുകയും പിന്നീട് കൊച്ചിയില്‍ ബോക്‌സിംഗ് കോംപാക്ട് ഫിറ്റ്‌നസ് കള്‍ട്ടില്‍ ബോക്‌സിംഗ് കോച്ചായി മാറുകയുമായിരുന്നു. വിദ്യാര്‍ത്ഥികളെ പരിശീലിപ്പിക്കുന്നതിനൊപ്പം സ്വയം പരിശീലനവും തുടര്‍ന്നു.