ജര്‍മ്മനിയില്‍ നടക്കുന്ന ലോക സ്‌ട്രൈക്കിങ് എം.എം.എ ചാമ്പ്യന്‍ഷിപ്പില്‍ യോഗ്യത നേടി കൊയിലാണ്ടി കൊല്ലം സ്വദേശി നീരജ്


കൊയിലാണ്ടി: ജര്‍മ്മനിയിലെ ബെര്‍ലിനില്‍ നടക്കുന്ന ലോക സ്‌ട്രൈക്കിങ് എം.എം.എ ചാമ്പ്യന്‍ഷിപ്പില്‍ യോഗ്യത നേടി കൊല്ലം സ്വദേശി നീരജ്. ഡിസംബര്‍ ഏഴു മുതല്‍ 12 വരെയാണ് ചാമ്പ്യന്‍ഷിപ്പ്. -77 KG സ്‌ട്രൈക്കിങ് എം.എം.എയില്‍ വെല്‍ട്ടര്‍വെയ്റ്റ് വിഭാഗത്തിലാണ് നീരജ് മത്സരിക്കുന്നത്.

കൊല്ലം ഓണോത്ത് വീട്ടില്‍ നീരജ് കഴിഞ്ഞ ആറുവര്‍ഷത്തോളമായി സ്‌ട്രൈക്കിങ് മിക്‌സഡ് മാര്‍ഷ്യല്‍ ആര്‍ട്‌സ് പരിശീലിക്കുന്നുണ്ട്. കൊച്ചി കോമ്പാക്ട് ഫിറ്റ്‌നസ് കള്‍ട്ടിലെ ജോഫിലിനു കീഴിലാണ് നീരജ് പരിശീലനം നടത്തുന്നത്. ഇതിനകം തന്നെ നിരവധി ചാമ്പ്യന്‍ഷിപ്പുകളില്‍ പങ്കെടുത്ത് വിജയിച്ചിട്ടുണ്ട്. ഏറ്റവും ഒടുവിലായി ഒക്ടോബര്‍ 21 മുതല്‍ 24 വരെ മുംബൈയില്‍ നടന്ന നാഷണല്‍ എം.എം.എ ചാമ്പ്യന്‍ഷിപ്പില്‍ നീരജ് ഗോള്‍ഡ് മെഡല്‍ നേടിയിരുന്നു.


പേരാമ്പ്ര ന്യൂസ് ഡോട് കോമിനെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും വാട്ട്‌സ്ആപ്പിലൂടെ ഞങ്ങളെ അറിയിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക.