ജന്മദിന മധുരമായ് കൊച്ചുമിടുക്കി; തെരുവോരത്ത് അന്നദാനം നടത്തി പന്തലായനി സ്വദേശി വരലക്ഷ്മിയുടെ പിറന്നാള്‍ ആഘോഷം
കൊയിലാണ്ടി: കൊവിഡ് കാലത്ത് ആഘോഷങ്ങള്‍ എല്ലാം വെട്ടിച്ചുരുക്കി ജീവിക്കുമ്പോള്‍ ഈ നാലുവയസ്സുകാരി ഇനി നമുക്ക് മാതൃകയാണ്. തന്റെ പിറന്നാള്‍ ദിനത്തില്‍ സ്വന്തം ആഘോഷങ്ങളെല്ലാം മാറ്റിവച്ച് തെരുവോരത്തുള്ളവരോടൊപ്പമാണ് ഈ കൊച്ചുമിടുക്കിയുടെ പിറന്നാള്‍ ആഘോഷം.
പന്തലായനി കിഴുക്കോട്ട് മീത്തല്‍ രഞ്ജിത്തിന്റേയും,അഭിഷയുടെയും മകളാണ് ഈ നാലുവയസ്സുകാരിയായ വരലക്ഷ്മി. തെരുവോരത്ത് ഒറ്റപ്പെട്ടു കഴിയുന്നവര്‍ക്കു, ആശുപത്രി കൂട്ടിരിപ്പുകാര്‍ക്കും, കൊവിഡ് ബാധിച്ച് കിടപ്പിലായി ഭക്ഷണം പാചകം ചെയ്യാന്‍ വിഷമിക്കുന്ന കുടുംബങ്ങള്‍ക്കുമാണ് വരലക്ഷ്മി പിറന്നാള്‍ ദിനത്തില്‍ ഭക്ഷണമെത്തിച്ചത്.
മാതാപിതാക്കളുടെ അകമഴിഞ്ഞ പിന്തുണയാണ് ചെറിയ പ്രായത്തില്‍ തന്നെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ വരലക്ഷ്മിക്കുളള പ്രചോദനം. വരലക്ഷ്മിയും കുടുംബവും നേരിട്ടെത്തിയാണ് എല്ലാവര്ക്കും പിറന്നാള്‍ മധുരം കൈമാറിയത്.