ജനുവരി ഒന്ന് മുതൽ ചെരുപ്പിനും തുണിത്തരങ്ങൾക്കും വില കൂടും


ന്യൂഡൽഹി: ജനുവരി ഒന്ന് മുതൽ ചെരിപ്പിനു തുണിത്തരങ്ങൾക്കും വില കൂടും. 1000 രൂപ വരെയുള്ള തുണിത്തരങ്ങൾക്കും ചെരിപ്പിനുമാണ് ജി.എസ്.ടി നിരക്ക്12 ശതമാനം ആകുന്നത്. ഇതോടെ ഇവയ്ക്കു വില കൂടും. സെപ്റ്റംബറിൽ ജി.എസ്.ടി കൗൺസിൽ എടുത്ത തീരുമാനമാണ് ഇപ്പോൾ വിജ്ഞാപനമാക്കി ഇറക്കിയിരിക്കുന്നത്.

ആയിരം രൂപ വരെയുള്ള തുണിത്തരങ്ങൾക്ക് 5 ശതമാനം, അതിനു മുകളിൽ 18 ശതമാനം എന്നിങ്ങനെയാണ് നിലവിൽ ജി.എസ്.ടി. ഇത് ഏകീകരിച്ചു എല്ലാത്തിനും 12 ശതമാനം ആകും .ഇതോടെ 1000 രൂപയിലേറെ വിലയുള്ള തുണിത്തരങ്ങൾക്ക് വില കുറയും. കൂടുതൽ ഉല്പന്നങ്ങളുടെ നികുതി നിരക്കിൽ മാറ്റം ഉണ്ടാകും.

കർണാടക മുഖ്യമന്ത്രി ബസവരാജ്‌ ബൊമ്മെയുടെ നേതൃത്വത്തിലുള്ള മന്ത്രി തല സമിതി ഇത് സംബന്ധിച്ച നിർദ്ദേശങ്ങൾ ചർച്ച ചെയ്ത ജി.എസ്. ടി കൗൺസിലിന് നൽകും.


പേരാമ്പ്ര ന്യൂസ് ഡോട് കോമിന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാനായി ഇവിടെ ക്ലിക്ക് ചെയ്യുക.