കൊയിലാണ്ടിയില്‍ ലിഫ്റ്റില്‍ കുടുങ്ങിയ യുവതിയെ ഫയര്‍ ഫോഴ്‌സ് രക്ഷപ്പെടുത്തി (വീഡിയോ കാണാം)


കൊയിലാണ്ടി: കൊയിലാണ്ടിയില്‍ ലിഫ്റ്റില്‍ കുടുങ്ങിയ യുവതിയെ ഫയര്‍ ഫോഴ്‌സ് രക്ഷപ്പെടുത്തി. ബസ് സ്റ്റാന്റിന് സമീപമുള്ള സാഫ് ആര്‍ക്കേഡില്‍ വൈകീട്ട് ഏഴുമണിയോടെയായിരുന്നു സംഭവം.

ലിഫ്റ്റ് ജാമായതോടെ ചേലിയ സ്വദേശിയായ യുവതി ഒരു മണിക്കൂറോളം ലിഫ്റ്റില്‍ കുടുങ്ങി. മൊബൈല്‍ ഫോണില്‍ വിളിക്കാന്‍ ശ്രമിച്ചെങ്കിലും റേഞ്ച് നഷ്ടപ്പെട്ടതിനാല്‍ അതിന് സാധിച്ചില്ല. ഏറെ സമയത്തെ പ്രയത്‌നത്തിന് ശേഷം യുവതിക്ക് കടയുടമയുമായി മൊബൈല്‍ ഫോണില്‍ ബന്ധപ്പെടാന്‍ കഴിഞ്ഞു.

വിവരം അറിഞ്ഞ കടയുടമയാണ് ഫയര്‍ ഫോഴ്‌സിനെ വിവരം അറിയിച്ചത്. തുടര്‍ന്ന് കൊയിലാണ്ടി ഫയര്‍ ഫോഴ്‌സ് യൂണിറ്റില്‍ നിന്ന് എസ്.എഫ്.ആര്‍.ഒ ബാബു പി.കെയുടെ നേതൃത്വത്തില്‍ സേനാംഗങ്ങള്‍ കെട്ടിടത്തില്‍ എത്തി.

ഹൈഡ്രോളിക് സ്‌പ്രെഡര്‍ ഉപയോഗിച്ച് ലിഫ്റ്റിന്റെ ഡോര്‍ വിടര്‍ത്തിയാണ് ഫയര്‍ ഫോഴ്‌സ് യുവതിയെ പുറത്തെത്തിച്ചത്. എഫ്.ആര്‍.ഒമാരായ ജിനീഷ് കുമാര്‍, നിധിപ്രസാദ് ഇ.എം, സിജിത്, അഖില്‍, സന്ദീപ്, ഹോംഗാര്‍ഡ് ഓംപ്രകാശ് എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു.

വീഡിയോ കാണാം: