ജനങ്ങള്‍ക്ക് ഇരുട്ടടി; ഇന്ധന വില വീണ്ടും വര്‍ദ്ധിപ്പിച്ചു


പേരാമ്പ്ര: രാജ്യത്ത് ഇന്ധനവില ഇന്നും വര്‍ദ്ധിപ്പിച്ചു. പെട്രോളിന് 35 പൈസയും ഡീസലിന് 26 പൈസയുമാണ് വര്‍ദ്ധിപ്പിച്ചത്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഡീസലിന് കിട്ടിയത് ഒരു രൂപ ഇരുപത്തിയെട്ട് പൈസയും പെട്രോളിന് ഒരു രൂപ അമ്പത്തിമൂന്നു പൈസയും വര്‍ദ്ധിപ്പിച്ചു. കൊവിഡിനെ തുടര്‍ന്ന് ബുദ്ധിമുട്ടിലായ ജനങ്ങള്‍ ഇരുട്ടടിയായി തുടര്‍ച്ചയായുള്ള വില വര്‍ദ്ധന.

ഈ മാസം 27 ദിവസത്തിനിടെ രാജ്യത്ത് ഇന്ധന വില വര്‍ദ്ധിപ്പിച്ചത് 15 തവണയാണ്. സംസ്ഥാനത്തെ വിവിധയിടങ്ങളില്‍ കഴിഞ്ഞ ദിവസം തന്നെ ഇന്ധനവില നൂറ് രൂപ കടന്നിരുന്നു. ഇടുക്കിയിലെ പൂപ്പാറ, രാജാകുമാരി, തടിയമ്പാട്, ആനച്ചാല്‍ എന്നിവടങ്ങളിലാണ് പെട്രോള്‍ വില ആദ്യമായി നൂറ് കടന്നത്.