ജനങ്ങളെ നെഞ്ചോട് ചേര്‍ത്ത, ദുരിതത്തില്‍ കൂടെ നിന്ന കോഴിക്കോടിന്റെ സ്വന്തം കളക്ടര്‍ എ​സ്. സാം​ബ​ശി​വ റാ​വു പടിയിറങ്ങി; മറക്കില്ലൊരിക്കലും…


കോഴിക്കോട്: ജനകീയ ജില്ല കലക്ടർമാരെ ഏറെ കണ്ട കോഴിക്കോടിന് കിട്ടിയ വ്യത്യസ്തനായ ഭ​ര​ണാ​ധി​കാ​രി​യാ​യി​രു​ന്നു എ​സ്. സാം​ബ​ശി​വ റാ​വു. ഐ.​എ.​എ​സി​ന്റെ പ​ത്രാ​സി​ല്ലാ​തെ, മാ​ധ്യ​മ​ങ്ങ​ളി​ൽ പേ​ര് വ​രാ​ൻ ആ​ഗ്ര​ഹ​മി​ല്ലാ​ത്ത ജി​ല്ല ക​ല​ക്ട​റാ​യി​രു​ന്നു സാം​ബ​ശി​വ. 2018ൽ ​സ്ഥാ​ന​മേ​റ്റ​ത് മു​ത​ൽ ഗ​വ. സെ​ക്ര​ട്ട​റി​യാ​യി പോ​കു​ന്ന​തു​വ​രെ സ്തു​ത്യ​ർ​ഹ​മാ​യ പ്ര​വ​ർ​ത്ത​ന​മാ​യി​രു​ന്നു ഇ​ദ്ദേ​ഹ​ത്തിന്റേത്.

ജി​ല്ല​യി​ലെ ഭ​ര​ണ​നി​ർ​വ​ഹ​ണ​ത്തി​െൻറ മു​ഴു​വ​ൻ കാ​ര്യ​ങ്ങ​ളി​ലും ഇ​ട​പെ​ടാ​ൻ ക​ഴി​ഞ്ഞ​തി​നൊ​പ്പം ആ​രെ​യും പി​ണ​ക്കാ​തെ​യു​മാ​യി​രു​ന്നു പ്ര​വ​ർ​ത്ത​നം. വി​വി​ധ സ​ഹാ​യ​പ​ദ്ധ​തി​ക​ൾ സാ​ധാ​ര​ണ​ക്കാ​ർ​ക്ക് ല​ഭ്യ​മാ​കു​മെ​ന്നു​റ​പ്പാ​ക്കി​യി​രു​ന്നു. 2020ൽ ​കോ​വി​ഡ് ഒ​ന്നാം ത​രം​ഗം മു​ത​ൽ സാം​ബ​ശി​വ റാ​വു​വിന്റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ദേ​ശീ​യ ശ്ര​ദ്ധ നേ​ടി​യി​രു​ന്നു. ജി​ല്ല​യി​ലെ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​പ്പി​ക്കാ​നും മ​റ്റും സ​ജ്ജ​മാ​ക്കി​യ കോ​വി​ഡ് 19 ജാ​ഗ്ര​ത പോ​ർ​ട്ട​ൽ പി​ന്നീ​ട് സം​സ്ഥാ​ന​ത്തിന്റെ സ്വ​ന്തം പോ​ർ​ട്ട​ലാ​യി മാ​റി.

പോ​ർ​ട്ട​ലി​ൽ ഒ​രു​ക്കി​യ ഓ​ക്‌​സി​ജ​ൻ വി​ത​ര​ണം സം​ബ​ന്ധി​ച്ച ഹോ​സ്പി​റ്റ​ൽ മാ​നേ​ജ്‌​മെൻറ് ഓ​ക്‌​സി​ജ​ൻ മൊ​ഡ്യൂ​ൾ സം​വി​ധാ​നം രാ​ജ്യ​ശ്ര​ദ്ധ പി​ടി​ച്ചു​പ​റ്റി. സം​വി​ധാ​ന​ത്തിന്റെ പ്ര​വ​ർ​ത്ത​ന​മി​ക​വി​നെ തു​ട​ർ​ന്ന് ഗു​ജ​റാ​ത്ത്, മ​ഹാ​രാ​ഷ്​​ട്ര, മ​ധ്യ​പ്ര​ദേ​ശ്, മ​ണി​പ്പൂ​ർ, പു​തു​ച്ചേ​രി തു​ട​ങ്ങി​യ സം​സ്ഥാ​ന​ങ്ങ​ൾ ജാ​ഗ്ര​താ ഹോ​സ്പി​റ്റ​ൽ മാ​നേ​ജ്‌​മെൻറ് ഓ​ക്‌​സി​ജ​ൻ മൊ​ഡ്യൂ​ൾ സം​വി​ധാ​നം ഉ​പ​യോ​ഗി​ക്കു​ന്ന​തി​നാ​യി എ​ൻ.​ഐ.​സി കോ​ഴി​ക്കോ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ടി​രു​ന്നു. എ​ൻ.​ഐ.​സി​യു​ടെ സ​ഹാ​യ​ത്തോ​ടെ ഉ​ത്ത​രാ​ഖ​ണ്ഡി​ൽ ഈ ​മാ​തൃ​ക​യി​ൽ സം​വി​ധാ​നം ന​ട​പ്പാ​ക്കി. ക​ല​ക്ട​റു​ടെ നേ​തൃ​ത്വ​ത്തി​ൽ നാ​ഷ​ന​ൽ ഇ​ൻ​ഫ​ർ​മാ​റ്റി​ക്സ് സെൻറ​റും സം​സ്ഥാ​ന ഐ.​ടി മി​ഷ​നും സം​യു​ക്ത​മാ​യാ​ണ് 2020 മാ​ർ​ച്ച് 19ന് ​പോ​ർ​ട്ട​ൽ ആ​രം​ഭി​ച്ച​ത്.

കോ​വി​ഡ് രോ​ഗ​വ്യാ​പ​ന​ത്തിന്റെ പ്രാ​രം​ഭ​ഘ​ട്ട​ത്തി​ൽ വി​ദേ​ശ​ത്തു​നി​ന്നും ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്നും വ​രു​ന്ന​വ​ർ​ക്ക് സ​ഹാ​യം ന​ൽ​കു​ന്ന​തി​നും ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ വേ​ഗ​ത്തി​ലാ​ക്കു​ന്ന​തും ല​ക്ഷ്യ​മി​ട്ടാ​ണ് ജി​ല്ല ക​ല​ക്ട​ർ സാം​ബ​ശി​വ റാ​വു​വിന്റെ മേ​ൽ​നേ​ട്ട​ത്തി​ൽ കോ​വി​ഡ് ജാ​ഗ്ര​ത പോ​ർ​ട്ട​ലി​ന് രൂ​പം​ന​ൽ​കി​യ​ത്.