ജനകീയ സമരങ്ങള്‍ക്കെതിരെയുള്ള കുപ്രചരണങ്ങള്‍ സി.പി.എം അവസാനിപ്പിണമെന്ന് മുസ്ലീം ലീഗ്


പേരാമ്പ്ര: സിപിഎമ്മിന്റെ കുപ്രചരണങ്ങള്‍ക്കെതിരെ പ്രതിഷേധ പൊതുയോഗവും സംഘടിപ്പിച്ച് മുസ്ലിം ലീഗ്. എരവട്ടൂര്‍ ആനേരിക്കുന്ന് റോഡിന്റെ ശോചനീയാവസ്ഥയില്‍ പ്രതിഷേധിച്ച നാട്ടുകാരെ രാത്രി വീട്ടില്‍ കയറി മര്‍ദിച്ച സി.പി.എം നടപടിയിലും ജനകീയ സമരത്തിനെതിരെ സിപിഎം നടത്തുന്ന കുപ്രചരണങ്ങള്‍ക്കെതിരെയുമാണ് മുസ്ലിം ലീഗ് പ്രകടനവും പ്രതിഷേധ പൊതുയോഗം സംഘടിപ്പിച്ചത്.

മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി സി.പി.എ അസീസ് പരിപാടി ഉദ്ഘാടനം ചെയ്തു. ജനകീയ സമരങ്ങളെ ആക്രമിക്കുന്ന നിലപാട് സി.പി.എം അവസാനിപ്പിക്കണമെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഘത്തില്‍ പറഞ്ഞു.

എന്‍.കെ അഷ്‌റഫ് അധ്യക്ഷത വഹിച്ചു. വി.കെ.മൊയ്തീന്‍, സഫീര്‍ മഠത്തില്‍, കെ.കെ ഷിയാസ്, ആര്‍.എം നിഷാദ്, പി.കെ.നാസര്‍, പി. കെ അന്‍സാര്‍ എന്നിവര്‍ സംസാരിച്ചു.