ജനകീയാസൂത്രണത്തിന്റെ രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഓണ്‍ലൈന്‍കലോല്‍സവം; പേരാമ്പ്ര ബ്ലോക്കിലെ വിദ്യാര്‍ത്ഥികള്‍ക്ക് പങ്കെടുക്കാം, വിശദാംശങ്ങള്‍ ചുവടെ


പേരാമ്പ്ര: ജനകീയാസൂത്രണത്തിന്റെ രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി പേരാമ്പ്ര ബ്ലോക്ക് തല ഓണ്‍ലൈന്‍കലോല്‍സവം സംഘടിപ്പിക്കുന്നു. ഓഗസ്റ്റ് 24, 25, 26, 27 തിയ്യതികളിലായാണ് കലോത്സവം നടത്തുന്നത്. പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തും ബ്ലോക്ക് റിസ്റ്റേഴ്‌സ് സെന്ററും വജ്ര ജൂബിലി കലാകാരന്‍മാരും സംയുക്തമായി എല്‍.പി, യു.പി, ഹൈസ്‌കൂള്‍, ഹയര്‍സെക്കണ്ടറി വിദ്യാര്‍ത്ഥികള്‍ക്കായാണ് പരിപാടി സംഘടിപ്പിക്കുന്നത്.

ഓഗസ്റ്റ് 24 ന് രാവിലെ 11 മണിക്ക് ടി.പി രാമകൃഷ്ണന്‍ എം.എല്‍.എ കലോത്സവം ഉദ്ഘാടനം ചെയ്യും. ബ്ലോക്ക് പ്രസിഡന്റ് എന്‍.പി ബാബും അദ്ധ്യക്ഷത വഹിക്കും. ഉദ്ഘാടന ചടങ്ങില്‍ സാംസ്‌കാരിക വകുപ്പ് ഡയറക്ടര്‍, ഡപ്യൂട്ടി ഡയറക്ടര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിക്കും.

24 ന് എല്‍.പി വിഭാഗം വിദ്യാര്‍ത്ഥികള്‍ക്കുള്ള മത്സരമാണ് നടക്കുക. 25 ന് യു.പി വിഭാഗത്തിനും, 26ാം തിയ്യതി ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും, 27ന് ഹയര്‍സെക്കണ്ടറി വിദ്യാാര്‍ത്ഥികള്‍ക്കുമാണ് മത്സരങ്ങള്‍ സംഘടിപ്പിക്കുക.

മത്സരത്തിലെ വിജയികള്‍ക്ക് സംസ്ഥാന സാംസ്‌കാരിക വകുപ്പ് ഡയറക്ടര്‍ ഒപ്പിട്ട സര്‍ട്ടിഫിക്കറ്റുകളും ട്രോഫികളും നല്‍കും.പേരാമ്പ്ര ബ്ലോക്കിലെ സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ക്കായാണ് മത്സരം. അതാത് സ്ഥാപനങ്ങള്‍ മുഖേനയാണ് റജിസ്‌ട്രേഷന്‍ നടത്തേണ്ടത്. ആഗസ്റ്റ് 21നു മുമ്പ് വിദ്യാര്‍ത്ഥികള്‍ റജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കണം.