ചോറോട് പള്ളിത്താഴയില്‍ മുപ്പത് ലീഗ് പ്രവര്‍ത്തകര്‍ സി.പി.ഐ.എമ്മിലേക്ക്


ചോറോട്: ചോറോട് പള്ളിത്താഴയില്‍ ലീഗ് പ്രവര്‍ത്തകര്‍ സി.പി.ഐ.എമ്മില്‍ ചേര്‍ന്നു. സി.പി.ഐ.എം ഒഞ്ചിയം ഏരിയ സെക്രട്ടറി ടി.പി ബിനീഷിന്റെ നേതൃത്വത്തില്‍ ഇവര്‍ക്ക് സ്വീകരണം നല്‍കി.

മുപ്പത് ലീഗ് പ്രവര്‍ത്തകരാണ് സി.പി.ഐ.എമ്മുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചതെന്ന് സി.പി.ഐ.എം ഒഞ്ചിയം ഏരിയ സെക്രട്ടറി ടി.പി ബിനീഷ് പേരാമ്പ്ര ന്യൂസിനോടു പറഞ്ഞു