ചേമഞ്ചേരി പൂക്കാട് പനായി പറമ്പത്ത് പി.പി.സുധാകരൻ അന്തരിച്ചു


ചേമഞ്ചേരി: പൂക്കാട് പനായി പറമ്പത്ത് പിപി.സുധാകരൻ (60) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ഇന്ന് പുലർച്ചെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. കൊയിലാണ്ടി താലൂക്ക് കള്ള് ചെത്ത് തൊഴിലാളി യൂണിയൻ വൈസ് പ്രസിഡണ്ടാണ്. ചേമഞ്ചേരി മുൻ പഞ്ചായത്ത് അംഗവും, സിപിഐഎം ചേമഞ്ചേരി ലോക്കൽ കമ്മറ്റി അംഗവുമായിരുന്നു.

ഭാര്യ: ശ്രീജ. മക്കൾ: നിതിൻ ലാൽ, നീതു. മരുമക്കൾ: സുബിൻ, കീർത്തന. സഹോദരങ്ങൾ: ശ്രീനിവാസൻ, വാസു, ശ്രീധരൻ. സംസ്കാരം ഞായറാഴ്ച കാലത്ത് 8 മണിക്ക് വിട്ടു വളപ്പിൽ നടക്കും.