ചേമഞ്ചേരി, ചെങ്ങോട്ട്കാവ്; വോട്ടർമ്മാരുമായി നേരിട്ട് സംവദിച്ച് കാനത്തിൽ ജമീല


കൊയിലാണ്ടി: എൽഡിഎഫ് സ്ഥാനാർത്ഥി കാനത്തിൽ ജമീലയുടെ ഞായറാഴ്ചത്തെ പര്യടനം ചേമഞ്ചേരി, ചെങ്ങോട്ടുകാവ് പഞ്ചായത്തുകളിലായിരുന്നു. രാവിലെ ചേമഞ്ചേരി പഞ്ചായത്തിൽ കാപ്പാട് മേഖലയിൽ ചില കോളനി സന്ദർശനവും കുടുംബയോഗങ്ങളുമായിരുന്നു. സുനാമി കോളനി, സ്വർണ്ണകുള പരിസരം, തൂവപ്പാറ കോളനി, കണ്ണഞ്ചേരി കുടുംബ സംഗമങ്ങളിൽ പങ്കെടുത്തു.

ഉച്ചയ്ക്ക് ശേഷം മുഖ്യമന്ത്രി പങ്കെടുക്കുന്ന എൽഡിഎഫ് റാലിക്കായി കൊയിലാണ്ടിയിലേക്ക്. തുടർന്ന് പൊയിൽക്കാവിൽ, ചേലിയ ഇയ്യക്കണ്ടി മുക്കിൽ വോട്ടർമാരെ കാണൽ. കണ്ണങ്കടവ് ശാന്തിനഗർ കോളനി, ചീനിച്ചേരി എന്നിവിടങ്ങളിൽ കുടുംബയോഗങ്ങൾ.

സതി കിഴക്കയിൽ, എം.നൗഫൽ, ഷീബ മലയിൽ, കെ.രവീന്ദ്രൻ, ശാലിനി ബാലകൃഷ്ണൻ, കെ.ഗീതാനന്ദൻ, പി.ബാലകൃഷ്ണൻ, പി.സി.സതീഷ് ചന്ദ്രൻ, കെ.പി.ചന്ദ്രിക, ബിപി.ബബീഷ് എന്നിവർ സ്ഥാനാർത്ഥിയോടൊപ്പമുണ്ടായിരുന്നു.