തിരുവങ്ങൂർ സ്കൂളിൽ ചേമഞ്ചേരി എഫ്എല്‍ടിസി സജ്ജീകരിച്ച് റെഡ് ക്രോസ് സൊസൈറ്റി പ്രവര്‍ത്തകര്‍
ചേമഞ്ചേരി: ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്റര്‍ ആയി മാറ്റുന്ന തിരുവങ്ങൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഇന്ത്യന്‍ റെഡ് ക്രോസ് സൊസൈറ്റി കൊയിലാണ്ടി താലൂക്ക് പ്രവര്‍ത്തകര്‍ ആര്‍ആര്‍ടി വളണ്ടിയര്‍മാരോടൊപ്പം സജ്ജീകരിച്ചു.
എഫ്എല്‍ടിസിയില്‍ 40 ക്ലാസ് റൂമികളിലായി 200 കിടക്കകളാണ് തയ്യാറാക്കിയത്. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടും നിയുക്ത എംഎല്‍എ യുമായ കാനത്തില്‍ ജമീല തിരുവങ്ങൂര്‍ സ്‌കൂള്‍ സന്ദര്‍ശിച്ച് എഫ്എല്‍ടിസി യിലെ സൗകര്യങ്ങള്‍ വിലയിരുത്തി.
ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സതി കിഴക്കേയില്‍ വൈസ് പ്രസിഡന്റ് അജനഫ് കാച്ചിയില്‍, വാര്‍ഡ് അഗം വിജയന്‍ കണ്ണഞ്ചേരി, റെഡ് ക്രോസ് ചെയര്‍മാന്‍ കെ കെ രാജന്‍ സെക്രട്ടറി ദീപു മൊടക്കല്ലൂര്‍, ബിജിത്ത് ആര്‍ സി. , സി ബാലന്‍, സി ബൈജു , തരുണ്‍ കുമാര്‍ എന്നിവര്‍ സന്നദ്ധ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി