ചേമഞ്ചേരിയിൽ അവരിനി ചെങ്കൊടിയേന്തും; ബി.ജെ.പി മുൻ പഞ്ചായത്ത് പ്രസിഡൻറും സെക്രട്ടറിയും ഉൾപ്പെടെ സി.പി.എമ്മിൽ


ചേമഞ്ചേരി: വിവിധ രാഷ്ട്രീയ പാർട്ടികളിൽ നിന്ന് രാജിവെച്ചവർക്ക് സ്വീകരണം നൽകി സി.പി.എം ചേമഞ്ചേരി ലോക്കൽ കമ്മറ്റി. ബി.ജെ.പി മുൻ ചേമഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് ശശി അമ്പാടിയും ജനറൽ സെക്രട്ടറി ഇ.എം റിനിഷുമുപ്പെടെയുള്ളവരാണ് സി.പി.എമ്മിലേക്ക് മാറിയത്.പൂക്കാട് ടൗണിൽ നൽകിയ സ്വീകരണ പരിപാടി പാർട്ടി ജില്ലാ സെക്രട്ടറി പി മോഹനൻ ഉദ്ഘാടനം ചെയ്തു. പാർട്ടി ഏരിയ കമ്മറ്റി അംഗം കെ രവീന്ദ്രൻ അധ്യക്ഷത വഹിച്ചു.

ജില്ലാ കമ്മറ്റി അംഗങ്ങളായ പി കെ ദിവാകരൻ, കെ കെ മുഹമ്മദ്, ഏരിയ കമ്മറ്റി അംഗം സി അശ്വനിദേവ്, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയിൽ എന്നിവർ സ്വീകരണ പരിപാടിയിൽ പങ്കെടുത്തു.

ശശി അമ്പാടി, ഇ.എം റിനീഷ്, ഉദയേഷ് അരിക്കിലാടത്ത്, അരേടത്ത് മോഹനൻ, സുജേഷ് തുവ്വക്കോട്, ബിജി ചേമഞ്ചേരി എന്നിവരാണ് വിവിധ രാഷ്ട്രീയ പാർട്ടികളിൽ നിന്ന് രാജിവെച്ച് സി പി ഐ എം ൽ ചേർന്നത് ലോക്കൽ സെക്രട്ടറി ശാലിനി ബാലകൃഷ്ണൻ സ്വാഗതവും ലോക്കൽ കമ്മറ്റി അംഗം എൻ ഉണ്ണി നന്ദിയും പ്രകടിപ്പിച്ചു.