ചേമഞ്ചേരിയില്‍ ആംബുലന്‍സ് ഇടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു


കൊയിലാണ്ടി: ദേശീയപാതയിൽ ചേമഞ്ചേരിയുണ്ടായ വാഹനാപകടത്തില്‍ ബൈക്ക് യാത്രക്കാരൻ മരിച്ചു. കാഞ്ഞിലശ്ശേരി സ്വദേശി പൂക്കായത്ത് താഴെക്കുനി അമല്‍ജിത്ത് (20 വയസ്സ്) ആണ് മരണപ്പെട്ടത്. ബൈക്കിന് പിറകില്‍ സഞ്ചരിക്കവെ, ചേമഞ്ചേരി റജിസ്ട്രാര്‍ ഓഫീസിന് സമീപം ഞായറാഴ്ച വൈകീട്ടാണ് അപകടം.

അമല്‍ജിത്ത് സഞ്ചരിച്ച ബൈക്കില്‍ കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന ആംബുലന്‍സ് ഇടിക്കുകയായിരുന്നു. റോഡിലേക്ക് തെറിച്ച് വീണ അമല്‍ജിത്തിനെ ഉടനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ബൈക്കോടിച്ച ആരോമല്‍ നിസാര പരിക്കുകളോടെ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. മാര്യാംപുനത്തില്‍ സുരേഷിന്റെയും ബിന്ദുവിന്റെയും മകനാണ് അമല്‍ജിത്ത്. സഹോദരി: അശ്വതി.