ചേമഞ്ചേരിയിലെ കൊവിഡ് കണ്‍ട്രോള്‍ റൂമിലേക്ക് വാഹനം സൗജന്യമായി നല്‍കി സിപിഐഎം


ചേമഞ്ചേരി: ചേമഞ്ചേരി ഗ്രാമപഞ്ചായത്തിലേക്ക് വാഹനം സൗജന്യമായി നല്‍കി സിപിഐഎം പൂക്കാട് ബ്രാഞ്ച്. പഞ്ചായത്തില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കൊവിഡ് കണ്‍ട്രോള്‍റൂം ആരംഭിക്കുന്നതിന്റെ ഭാഗമായാണ് കണ്‍ട്രോള്‍ റൂമിലേക്കാവശ്യമായ വാഹനമാണ് സൗജന്യമായി നല്‍കിയത്. കാപ്പാട് ലോക്കല്‍ സെക്രട്ടറി എം നൗഫലും ബ്രാഞ്ച് സെക്രട്ടറി കെ മനോജ്കുമാറും ചേര്‍ന്ന് പഞ്ചായത്ത് പ്രസിഡന്റ് സതി കിഴക്കയിലിന് വാഹനത്തിന്റെ താക്കോല്‍ കൈമാറി. പഞ്ചായത്ത് ഓഫീസിന് മുന്നിൽ വെച്ചായിരുന്നു പരിപാടി.