ചേനോളി-നൊച്ചാട് റോഡിലെ അഴുക്കുചാല്‍ നിര്‍മ്മാണത്തിലെ അപാകം വിജിലന്‍സ് അന്വേഷിക്കണമെന്ന് കോണ്‍ഗ്രസ്
പേരാമ്പ്ര: ചേനോളി-നൊച്ചാട് റോഡിലെ അഴുക്കുചാല്‍ നിര്‍മ്മാണത്തിലെ അപാകം വിജിലന്‍സ് അന്വേഷിക്കണമെന്ന് കോണ്‍ഗ്രസ്.ചേനോളി മേഖലാ കോണ്‍ഗ്രസ് കമ്മിറ്റി യോഗമാണ് ഇക്കാര്യം ആവശ്യപ്പെട്ടത്.
റോഡ് നവീകരണം തുടങ്ങി മാസങ്ങളായിട്ടും അഴുക്കുചാല്‍ നിര്‍മ്മാണം വൈകിയാണ് തുടങ്ങിയത്. നൊച്ചാട് പഞ്ചായത്തിലെ ചേനോളി ഭാഗത്ത് പലയിടത്തും അഴുക്കുചാലില്ല. ചേനോളി നങ്ങിച്ചത്ത് താഴെ കഴിഞ്ഞദിവസം അഴുക്കുചാലിന്റെ കോണ്‍ക്രീറ്റ് ലോറി കയറി തകര്‍ന്നിട്ടുണ്ട്.
ക്രോസ് ബെല്‍റ്റ് ഇല്ലാതെ കോണ്‍ക്രീറ്റ് ചെയ്തതാണ് ഇതിന് കാരണമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ കുറ്റപ്പെടുത്തി. പേരാമ്പ്ര പഞ്ചായത്തില്‍പ്പെട്ട ഭാഗത്ത് റോഡ് പണിനടന്ന സ്ഥലത്ത് വശങ്ങള്‍കെട്ടി സംരക്ഷിച്ചിട്ടില്ല.
യോഗത്തില്‍ രാമചന്ദ്രന്‍ ആയടത്തില്‍ അധ്യക്ഷനായി. കെ.കെ.വത്സന്‍, രഞ്ജിത്ത് തുമ്പക്കണ്ടി, എ.ഗോവിന്ദന്‍, വി.കെ.ചന്ദ്രന്‍, ടി.പി.പ്രദീപന്‍, ആര്‍.എം.സന്തോഷ് എന്നിവര്‍ സംസാരിച്ചു.