ചെറൂട്ടി റോഡിലെ യൂണിയന്‍ ബാങ്കില്‍ നിന്ന് ലാപ്‌ടോപ്പ് മോഷ്ടിച്ചു; മോഷണത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്ത് (വീഡിയോ കാണാം)
കോഴിക്കോട്: ചെറൂട്ടി റോഡിലെ യൂണിയന്‍ ബാങ്കില്‍നിന്ന് ജീവനക്കാരന്റെ ലാപ്‌ടോപ്പ് മോഷണംപോയി. തിങ്കളാഴ്ച ഉച്ചയ്ക്ക് ജീവനക്കാര്‍ ഭക്ഷണം കഴിക്കുന്നതിനിടെ ബാങ്കിലെത്തിയയാള്‍ ലാപ്ടോപ്പുമായി കടന്നുകളയുകയായിരുന്നു. ഗോള്‍ഡ് അപ്രൈസറുടെ ലാപ്ടോപ്പാണ് മോഷണംപോയത്.
ഇടപാടിനെന്ന വ്യാജേന ബാങ്കിലെത്തിയ ഇയാള്‍ തന്ത്രപരമായി ലാപ്‌ടോപ് കൈക്കലാക്കി കടന്നുകളയുകയായിരുന്നു. ചെറൂട്ടി റോഡില്‍ തന്നെയുള്ള കനറ ബാങ്ക് ശാഖയിലും ഇയാള്‍ മോഷണം നടത്തിയതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. മൊബൈലാണ് ഇവിടെ നിന്നും മോഷ്ടിച്ചത്.
നീല ഷര്‍ട്ടും കറുപ്പ് പാന്റ്സും ധരിച്ചയാളാണ് മോഷ്ടിച്ചതെന്ന് സി.സി.ടി.വി.യിലെ ദൃശ്യങ്ങളില്‍നിന്ന് മനസ്സിലായതായി ടൗണ്‍ പോലീസ് പറഞ്ഞു. കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വീഡിയോ കാണാം:
പേരാമ്പ്ര ന്യൂസ് ഡോട് കോമിന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാനായി ഇവിടെ ക്ലിക്ക് ചെയ്യുക.