ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് ജെന്റര്‍ റിസോഴ്‌സ് സെന്റര്‍ ലൈബ്രറി പ്രവര്‍ത്തനമാരംഭിച്ചു; ഉദ്ഘാടനം നിര്‍വ്വഹിച്ച് പഞ്ചായത്ത് പ്രസിഡണ്ട് ഇ.ടി രാധ


പേരാമ്പ്ര: സ്ത്രീ ശാക്തീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് ജെന്റര്‍ റിസോഴ്‌സ് സെന്റര്‍ ലൈബ്രറി പ്രവര്‍ത്തനമാരംഭിച്ചു. ലൈബ്രറിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡണ്ട് ഇ.ടി രാധ നിര്‍വ്വഹിച്ചു. വൈസ് പ്രസിഡണ്ട് പ്രവിത വി.പി അദ്ധ്യക്ഷത വഹിച്ചു.

മുഖ്യ അതിഥിയായി ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ കവിത പി.സി സംസാരിച്ചു. ചടങ്ങില്‍ ബുക്ക് കൈമാറ്റം ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മോനിഷ.പിയില്‍ നിന്ന് പത്താം വാര്‍ഡ് അംഗന കുടുംബശ്രീ അംഗം എന്‍.കെ ശ്രീജ പുസ്തകം സ്വീകരിച്ചു.

വികസന കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ കെ.പി.ബിജു, പഞ്ചായത്ത് സെക്രട്ടറി വിനോദ് കുമാര്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. ഐ.സി.ഡി. എസ് സൂപ്പര്‍വൈസര്‍ നിമ്മി എം.കെ പദ്ധതി വിശദീകരണം നടത്തി. സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ കെ.പി കാര്‍ത്യായനി സ്വാഗതവും അസിസ്റ്റന്റ് സെക്രട്ടറി മുഹമ്മദ് അഷ്‌ക്കര്‍ നന്ദിയും രേഖപ്പെടുത്തി.